ദോഹ: രാജ്യം ചെറിയപെരുന്നാളിെൻറ (ഇൗദുൽ ഫിത്വ്ർ) ആഘോഷത്തിൽ. സ്വദേശികളും വിദേശികളും പെരുന്നാൾ നമസ്കാരത ്തിന് പള്ളികളിലും ഇൗദ്ഗാഹുകളിലും ഒത്തുകൂടി. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച പെരുന്നാൾ നമസ്കാരത്തിന് സ്ത്ര ീകളും കുട്ടികളും അടക്കം ആയിരക്കണക്കിന് ആളുകളാണ് വിവിധയിടങ്ങളിൽഒത്തുചേർന്നത്. ആശംസകൾ നേർന്നും ആലിംഗനം ചെ യ്തും വിശ്വാസികൾ സന്തോഷം പങ്കിട്ടു. ഈദുൽ ഫിത്വ്റിനോടനുബന്ധിച്ച് അമീർ ശൈഖ് ത മീം ബിൻ ഹമദ് ആൽഥാനി ആശംസകൾ ഏറ്റുവാങ്ങി.
അൽ വജബ പാലസിൽ പെരുന് നാൾ പ്രാർഥനകൾക്ക് ശേഷം നടന്ന ചടങ്ങിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി, ഉപപ്രധാനമന്ത്രിയും വിദേശകാര്യമ ന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, ശൂറാ കൗൺസിൽ സ്പീക്കർ അഹ്മദ് ബിൻ അബ്ദുല്ല ബിൻ സൈദ് ആൽമഹ്മൂദ് തുടങ്ങിയവർ അമീറിനെ സന്ദർശിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. രാജകുടുംബാംഗങ്ങളിൽ നിന്നും ശൈഖുമാരിൽ നിന്നും വിവിധ മന്ത്രിമാരിൽ നിന്നും ശൂറാകൗൺസിൽ അംഗങ്ങളിൽ നിന്നും അമീർ ശൈഖ് തമീം ആശംസകൾ സ്വീകരിച്ചു.
നയതന്ത്ര പ്രതിനിധികൾ, വിവിധ ദൗത്യസംഘ മേധാവികൾ, ഖത്തറിലെ വിവിധ രാജ്യാന്തര ബോഡികളുടെ പ്രതിനിധികൾ എന്നിവരിൽ നിന്നും അമീർ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ആശംസകൾ ഏറ്റുവാങ്ങി. വിവിധ സായുധസേനാ കമാൻഡർമാർ, ആഭ്യന്തരമന്ത്രാലയത്തിലെ വിവിധ വകുപ്പ് തലവന്മാർ എന്നിവരും വജബ പാലസിലെത്തി അമീറിന് ആശംസകൾ നേർന്നു. അമീറിെൻറ സ്വകാര്യ പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി തുടങ്ങിയവർ ചടങ്ങിൽസംബന്ധിച്ചു.
നമസ്കാരത്തിൽ അമീർ പങ്കെടുത്തു
ദോഹ: ഈദുൽ ഫിത്വ്റിനോടനുബന്ധിച്ച് അൽ വജബയിൽ നടന്ന പെരുന്നാൾ നമസ്കാരത്തിലും പ്രാർഥനയിലും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുത്തു. സുപ്രീം കോടതി ജഡ്ജും സുപ്രീം ജ്യുഡീഷ്യറി കൗൺസിൽ അംഗവുമായ ഡോ. ഥഖീൽ സായിർ അൽ ശമ്മാരി പ്രാർഥനക്ക് നേതൃത്വം നൽകി. വിശ്വാസികൾ നന്മയിൽ മുന്നേറണമെന്നും പ്രപഞ്ചനാഥെൻറ കൽപനകൾ അനുസരിക്കണമെന്നും പ്രാർഥനക്ക് ശേഷം നടത്തിയ പ്രഭാഷണത്തിൽ ഡോ. അൽ ശമ്മാരി വിശ്വാസികളോടാഹ്വാനം ചെയ്തു. പരസ്പരം വിട്ടുവീഴ്ചയും സഹകരണവും ഉയർത്തിപ്പിടിക്കണം.
ശൈഖ് അബ്ദുൽ അസീസ് ബിൻഖലീഫ ആൽഥാനി, അമീറിെൻറ സ്വകാര്യ പ്രതിനിധി ശൈഖ് ജാസിം ബിൻ ബിൻ ഹമദ് ആൽഥാനി,ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി എന്നിവരും അമീറിനൊപ്പം വജബ മൈതാനത്ത് പെരുന്നാൾ പ്രാർഥ നയിൽ പങ്കെടുത്തു. ശൂറാ കൗൺസിൽ സ്പീക്കർ അഹ്മദ് ബിൻ അബ്ദുല്ല ബിൻ സൈദ് ആൽമഹ്മൂദ്, ശൈഖുമാർ, മന്ത്രിമാർ, ശൂറാ കൗൺസിൽ അംഗങ്ങൾ, അംബാസഡർമാർ, സ്വദേശികൾ തുടങ്ങിയവരും പ്രാർഥനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.