പാരന്റിങ് ആൻഡ് ലീഡർഷിപ്; ഐ.സി.ബി.എഫ് ബോധവത്കരണ സെഷൻ

ദോഹ: ഇന്ത്യൻ പ്രവാസി സമൂഹത്തിനായി ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) പ്രത്യേക വിദ്യാഭ്യാസ -ബോധവൽക്കരണ സെഷൻ സംഘടിപ്പിച്ചു. “നാം കുട്ടികളെ നേതാക്കളാകാൻ പഠിപ്പിക്കുകയാണോ, അതോ അനുസരിക്കാൻ മാത്രമോ പഠിപ്പിക്കുന്നത്?” എന്ന വിഷയത്തെ ആസ്പദമാക്കി ഐ.സി.ബി.എഫ് കാഞ്ഞാനി ഹാളിൽ നടന്ന പരിപാടിയിൽ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സാമൂഹിക -സാംസ്കാരിക സംഘടനാ ഭാരവാഹികളും നിരവധി പ്രവാസികളും പങ്കെടുത്തു.

ലീഡർഷിപ്പ് ട്രെയിനറും മുൻ ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗവുമായ നിർമ്മല ഗുരു സെഷൻ നയിച്ചു. കുട്ടികളുടെ ചിന്താശേഷി, സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള കഴിവ്, ഉത്തരവാദിത്വബോധം എന്നിവ രൂപപ്പെടുത്തുന്നതിൽ മാതാപിതാക്കളുടെ പാരന്റിങ്ങിന് നിർണായക പങ്കുണ്ടെന്ന് മുഖ്യപ്രഭാഷണത്തിൽ നിർമ്മല ഗുരു വിശദീകരിച്ചു. കുട്ടികളിൽ കൗതുകം, പ്രതിരോധശേഷി, സ്വയംനിയന്ത്രണം, സ്വതന്ത്രചിന്ത എന്നിവ വളർത്തേണ്ടതിന്റെ പ്രാധാന്യവും അവർ ചൂണ്ടിക്കാട്ടി.

ഐ.സി.ബി.എഫ് ആക്ടിങ് പ്രസിഡന്റ് റഷീദ് അഹമ്മദ് അധ്യക്ഷത വഹിച്ചു. നിർമ്മല ഗുരുവിന് റഷീദ് അഹമ്മദ് ഉപഹാരം സമ്മാനിച്ചു. പരിപാടിയിൽ ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതവും ഐ.സി.ബി.എഫ് സെക്രട്ടറി ജാഫർ തയ്യിൽ നന്ദിയും പറഞ്ഞു. ഐ.സി.ബി.എഫ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.വി. ബോബൻ, ഐ.സി.സി മാനേജിങ് കമ്മിറ്റി അംഗം രവീന്ദ്ര പ്രസാദ്, മോഹൻ കുമാർ, അബ്ദുൽ റഊഫ് കൊണ്ടോട്ടി, വിവിധ അസോസിയേഷൻ ഭാരവാഹികളും പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു. 

Tags:    
News Summary - Parenting and Leadership; ICBF Awareness Session

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.