ദോഹ: ജൈവ ഉൽപന്നങ്ങളുെട പ്രോൽസാഹനത്തിനും വിപണനത്തിനുമായി ലുലുവിെൻറ എല്ലാ ൈഹപ്പർമാർക്കറ്റുകളിലും ഒാർഗാനിക് ഫെസ്റ്റിവെൽ തുടങ്ങി. ഇക്വഡോർ അംബാസഡർ ഇവോൺ അബാകി, സ്വീഡൻ അംബാസഡർ ഇവാപൊളാനോ എന്നിവർ ചേർന്ന് ലുലു മെസില ശാഖയിൽ നടന്ന ചടങ്ങിൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ലുലു റീജിയനൽ ഡയറക്ടർ എം.ഒ ഷൈജൻ, റീജിയനൽ മാനേജർ പി.എം. ഷാനവാസ് എന്നിവരും വിവിധ എംബസികളിലെ ഉന്നതരും ചടങ്ങിൽ പെങ്കടുത്തു. വിവിധ ജൈവ ഉൽപന്നങ്ങളുടെ പ്രത്യേകവിൽപന ഫെസ്റ്റിെൻറ ഭാഗമായി നടക്കും. കട്ടിത്തൈര്, സാൽമൻ മൽസ്യം, അരി, തേൻ, സോസ്, കടല, ഗോതമ്പ് ഉൽപന്നം, വെളിച്ചെണ്ണ, തേയില, വിനാഗിരി, ജ്യൂസ്, ബട്ടർ, പച്ചക്കറി, ഇറച്ചി, പഴങ്ങൾ തുടങ്ങിയവയുടെ വൻശേഖരം ഒരുക്കിയിട്ടുണ്ട്. മാർച്ച് 18 വരെ ഫെസ്റ്റ് തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.