സൂക്ഷിച്ചുമാത്രം കൈപ്പറ്റണം, മറ്റുള്ളവരുടെ സാധനങ്ങൾ

ദോഹ: ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർ മറ്റുള്ളവരുടെ വസ്​തുക്കൾ കൊണ്ടുവരുന്നുണ്ടെങ്കിൽ ഏ​െറ ശ്രദ്ധിക്കണമെന്ന്​ ആഭ്യന്തര മന്ത്രാലയം. കർശനമായി പരിശോധിക്കാതെ ഒരാളുടെയും സാധനങ്ങൾ സ്വീകരിക്കരുത്​. നിർബന്ധമായും എന്താണ്​ വസ്​തുക്കളെന്ന്​ പരിശോധിച്ച്​ ഉറപ്പുവരുത്തണം. ഭാവിയിലെ നിയമപ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് ഇക്കാര്യം ശ്രദ്ധയിലുണ്ടായിരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സംശയം തോന്നുന്ന വസ്​തുക്കളോ മരുന്നുകളോ ഒരിക്കലും കൊണ്ടുവരരുത്​. ചില മരുന്നുകൾ മറ്റുരാജ്യങ്ങളിൽ അനുവദനീയമാണ്​. എന്നാൽ, അവ ഖത്തറിൽ നിരോധിച്ചതായിരിക്കാം. അതിനാൽ, മരുന്നുകൾ കൊണ്ടുവരുകയാണെങ്കിൽ അവ ഖത്തറിൽ നിരോധിക്കപ്പെട്ടതല്ല എന്ന്​ ഉറപ്പുവരുത്തണം. 'ഡ്രഗ് പ്രിവൻഷൻ' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച വെബിനാറിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്സ്​മെൻറിലെ ഉദ്യോഗസ്​ഥനായ ലെഫ്. അബ്​ദുല്ല ഖാസിമാണ്​ ഇക്കാര്യങ്ങൾ പറഞ്ഞത്​. മയക്കുമരുന്നുകളുടെ അപകടവും അതിെൻറ പ്രത്യാഘാതങ്ങളും സംബന്ധിച്ച് സമൂഹത്തിൽ ബോധവത്​കരണം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ വകുപ്പും ഡ്രഗ് എൻഫോഴ്സ്​മെൻറിലെ ഇൻറർനാഷനൽ സ്​റ്റഡീസ്​ ആൻഡ് അഫയേഴ്സ്​ വകുപ്പും സംയുക്തമായാണ് വെബിനാർ സംഘടിപ്പിച്ചത്.

മറ്റുള്ളവരുടെ വസ്​തുക്കൾ, പ്രത്യേകിച്ചും രാജ്യത്ത് നിരോധിക്കപ്പെട്ട മരുന്നുകൾ കൊണ്ടുവരുമ്പോൾ നിർബന്ധമായും പരിശോധിക്കണം. നിരോധിക്കപ്പെട്ട മരുന്നുകൾ പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷാനടപടികൾക്ക് വിധേയമാകേണ്ടി വരും. പലപ്പോഴും ഇത്തരത്തിലുള്ള സാധനങ്ങൾ അറിയാതെ കൈപ്പറ്റി ഗൾഫ് ​രാജ്യങ്ങളിലെത്തി നിരപരാധികൾ കടുത്ത നിയമനപടികളടക്കം നേരിടുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്​. ജയിൽശിക്ഷയോ നാടുകടത്തലോ യാത്രാവിലക്ക്​ അടക്കമുള്ള നടപടികളോ ഇത്തരം കാര്യങ്ങളിൽ ഉണ്ടാവാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.