തൃശൂർ ജില്ല സൗഹൃദവേദി പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുന്നു
ദേഹ: തൃശൂർ ജില്ലാ സൗഹൃദവേദിയുടെ 2025-27 കാലഘട്ടത്തേക്കുള്ള ഭരണസമിതി പ്രസിഡന്റായിവിഷ്ണു ജയറാം ദേവ്, ജനറൽ സെക്രട്ടറി ഷറഫ് മുഹമ്മദ്, ട്രഷററായി തോമസ് കെ.ഒ എന്നിവരെ തെരഞ്ഞെടുത്തു. ശനിയാഴ്ച ഐ.സി.സി അശോക ഹാളിൽ നടന്ന ചടങ്ങിൽ വിഷ്ണു ജയറാം ദേവിന്റെ നേതൃത്വത്തിൽ 10 അംഗ സെൻട്രൽ കമ്മിറ്റിയും 15 സെക്ടർ കമ്മിറ്റികളും 14 സബ് കമ്മിറ്റികളും ഉപദേശക സമിതിയും നാല് കോഓഡിനേറ്റർമാരും 500 ഓളം കൗൺസിലർമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
മുൻ പ്രസിഡന്റ് അബ്ദുൽ ഗഫൂർ അധ്യക്ഷതവഹിച്ച പൊതുസമ്മേളനത്തിൽ, മുൻ സെക്രട്ടറി അബ്ദുൽ റസാഖ് സ്വാഗതവും മുൻ ജനറൽ സെക്രട്ടറി വിഷ്ണു ജയറാം ദേവ് പ്രവർത്തന റിപ്പോർട്ടും മുൻ ഫിനാൻഷ്യൽ കൺട്രോളർ ജയാനന്ദൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.ജനറൽ കോഓഡിനേറ്റർ മുഹമ്മദ് മുസ്തഫ, കുടുംബ സുരക്ഷ പദ്ധതി ചെയർമാൻ പ്രമോദ്, കാരുണ്യം പദ്ധതി ചെയർമാൻ ശ്രീനിവാസൻ, സെക്രട്ടറി അബ്ദുൽ റസാക്ക് എന്നിവർ സന്നിഹിതരായി. തുടർന്ന് പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.വരണാധികാരികളായ അബ്ദുൽ ജബ്ബാർ, ജിബീഷ്, ഉമ്മർ കുട്ടി എന്നിവർ തിരഞ്ഞെടുക്കപ്പെട്ട സെക്ടർ, സെൻട്രൽ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു. സത്യപ്രതിജ്ഞ ചടങ്ങിന് ഉപദേശക സമിതി ചെയർമാൻ വി.എസ്. നാരായണൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
വിഷ്ണു ജയറാം ദേവ്, ഷറഫ് മുഹമ്മദ്, തോമസ് കെ.ഒ
മുൻ പ്രസിഡന്റ് അബ്ദുൽ ഗഫൂർ, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, അഡ്വൈസറി ബോർഡ് ചെയർമാൻ വി.എസ്. നാരായണൻ, ജനറൽ കോഓഡിനേറ്റർ മുഹമ്മദ് മുഫ്തഫ, ടി.എ.സി ഖത്തർ ഡയറക്ടർ ഉണ്ണികൃഷ്ണൻ കളരിക്കൽ, എൻ.ആർ.ഐ സൊസൈറ്റി കോഓഡിനേറ്റർ വി.കെ. സലീം, ടി.ജെ.എസ്.വി ആദ്യകാല പ്രസിഡന്റ് ഹൈദരാലി കറുത്താക്ക, വനിതാ കൂട്ടായ്മ മുൻ ചെയർപേഴ്സൻ റജീന സലീം, ലീഗൽ അഡ്വൈസർ ജാഫർ ഖാൻ എന്നിവർ സംസാരിച്ചു. ടി.എ.സി ഖത്തർ ക്ലാസിക്കൽ ടീച്ചർ വിൻസി ഫെർണ്ണാഡസ് പരിശീലിപ്പിച്ച വിദ്യാർഥികളുടെ സ്വാഗത നൃത്തത്തോടെ ആരംഭിച്ച പരിപാടിയിൽ പ്രമോദ് മൂന്നിനി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.