ദോഹ: ഔദ്യോഗിക സന്ദർശനത്തിനായി ദോഹയിലെത്തിയ നാറ്റോ(നോർത്ത് അത്ലാൻറിക് ട്രീറ്റി ഓർഗനൈസേഷൻ) പാർലിമെൻററി അസംബ്ലി പ്രതിനിധി സംഘവുമായി ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി കൂടിക്കാഴ്ച നടത്തി. ബ്രസൽസിലെ നാറ്റോ ആസ്ഥാനത്തെത്തിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടും അതിെൻറ തുടർപ്രവർത്തനങ്ങൾ സംബന്ധിച്ചും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
നാറ്റോയും ഖത്തറും തമ്മിലുള്ള നയതന്ത്ര ബന്ധവും രാഷ്ട്രീയ സഹകരണവും നിലവിലെ ഗൾഫ് പ്രതിസന്ധിയും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. നാറ്റോ സുരക്ഷാ സമിതി അംഗങ്ങൾ, പ്രതിരോധ, വിദേശകാര്യ സമിതിയംഗങ്ങൾ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. അന്താരാഷ്ട്ര വിഷയങ്ങളിൽ ഖത്തറിെൻറ നിലപാടുകളും യോഗത്തിൽ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.