ദോഹ: ഖത്തർ ഫൗണ്ടേഷന് കീഴിലുള്ള ഖത്തർ നാഷണൽ ലൈബ്രറിയുടെ ഔദ്യോഗിക ഉദ്ഘാടനം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നിർവഹിച്ചു. ഖത്തർ നാഷണൽ ലൈബ്രറിയിൽ നടന്ന ചടങ്ങിൽ പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി, ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൺ ശൈഖ മൗസ ബിൻത് നാസർ തുടങ്ങിയവർ പങ്കെടുത്തു.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി, ഒമാൻ ഡെപ്യൂട്ടി പ്രധാനമന്ത്രി സയിദ് ഫഹ്ദ് ബിൻ മഹ്മൂദ് ആൽ സയിദ്, തുർക്കി അസി. പ്രധാനമന്ത്രി ബാകിർ ബുസ് ദാഗ്, കുവൈത്ത് അമീരി ദിവാൻ അഫേഴ്സ് മന്ത്രി ശൈഖ് അലി ജറാഹ് അൽ സബാഹ്, കുവൈത്ത് അമീർ ദൂ തൻ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ്, മൊറോക്കൻ രാജാവ് മുഹമ്മദ് നാലാമെൻറ പ്രതിനിധിയായ ലല്ല ഹസ്ന രാജകുമാരി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
തുർക്കി മുൻ പ്രസിഡൻറ് അബ്ദുല്ല ഗുൽ, മുൻ ഫ്രഞ്ച് പ്രസിഡൻറ് നികോളസ് സർകോസി, കോസോവ മുൻ പ്രസിഡൻറ് അതിഫ യഹ്യ അഘ തുടങ്ങിയവരും ഖത്തർ നാഷണൽ ലൈബ്രറി ഉദ്ഘാടന ചടങ്ങിൽ സംബ ന്ധിച്ചു. മന്ത്രിമാർ, ശൈഖുമാർ, ഉന്നത വ്യക്തിത്വങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.