കൾചറൽ ഫോറം ഖത്തർ നേതൃത്വത്തിൽ നടന്ന വളൻറിയർമീറ്റ് ദേശീയദിനാഘോഷ പരിപാടിയിൽ പങ്കെടുത്തവർ
ദോഹ: കള്‍ചറല്‍ ഫോറം ഖത്തര്‍ ദേശീയ ദിനാഘോഷവും വളൻറിയര്‍ മീറ്റും സംഘടിപ്പിച്ചു. തുമാമയിലെ കഹര്മാ അവയര്‍നെസ് പാര്‍ക്കിലെ സസ്റ്റൈനബിലിറ്റി സോണില്‍വെച്ച് നടന്ന പരിപാടി കള്‍ചറല്‍ ഫോറം പ്രസിഡൻറ് എ.സി. മുനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറുമാരായ മുഹമ്മദ് കുഞ്ഞി, ഷാനവാസ് ഖാലിദ്, സജ്ന സാക്കി, ജനറല്‍ സെക്രട്ടറിമാരായ മജീദ് അലി, താസീന്‍ അമീന് തുടങ്ങിയവര്‍ സംസാരിച്ചു.
ലോകകപ്പ് ആവേശത്തോടൊപ്പം പ്രവാസികളെ കൂടി കണ്ണിചേര്‍ക്കാന്‍ ഒരു വര്‍ഷം നീണ്ടുനിന്ന സ്പോര്‍ട്സ് കാർണിവല്‍ കള്‍ചറല്‍ ഫോറം സംഘടിപ്പിച്ചിരുന്നു. സുപ്രീം കമ്മിറ്റി ലോകകപ്പ് വേളയില്‍ കഹര്മാ അവയര്‍നെസ് പാര്‍ക്കില്‍ ഒരുക്കിയ സസ്റ്റൈനബിലിറ്റി സോണിന്റെ സംഘാടനത്തിലും കള്‍ചറല്‍ ഫോറം ഭാഗവാക്കായി. ഫിഫ ലോകകപ്പില്‍ വിവിധ വിഭാഗങ്ങളിലായി നൂറില്‍പരം കള്‍ചറല്‍ ഫോറം പ്രവര്‍ത്തകരാണ് വളന്റിയര്‍ സേവനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.