ദോഹ: ആരോഗ്യപരിപാലന രംഗത്തെ ഖത്തറിലെ പ്രമുഖരായ നസീം അൽ റബീഹ് മെഡിക്കൽ സെൻറർ ഒരു മാസം നീളുന്ന സ്തനാർബുദ ബോധവത്കരണ കാമ്പയിൻ തുടങ്ങി. ഖത്തർ കാൻസർ സൊൈസറ്റിയുമായി സഹകരിച്ച് നടത്തുന്ന കാമ്പയിെൻറ ഉദ്ഘാടനം സി റിങ് റോഡിലെ മെഡിക്കൽ സെൻററിൽ നടന്നു. ജനറൽ മാനേജർ ബാബു ഷാനവാസ് ഉദ്ഘാടനം ചെയ്തു. ഡോ. റിസ്വാന ഫാത്തിമ സ്തനാർബുദം സംബന്ധിച്ച് സംസാരിച്ചു.
ഒക്ടോബർ മാസം ലോക സ്തനാർബുദ ബോധവത്കരണ മാസമായി ആചരിക്കുന്നതിെൻറ ഭാഗമായാണ് കാമ്പയിൻ. നിരവധി പരിപാടികൾ നസീം അൽ റബീഹ് ഇക്കാലയളവിൽ നടത്തും. മെഡിക്കൽ സെൻററിെൻറ റിസപ്ഷനടുത്ത് പ്രത്യേക സ്തനാർബുദ ബോധവത്കരണകേന്ദ്രം തുറന്നിട്ടുണ്ട്. വിദഗ്ധ ആരോഗ്യപ്രവർത്തകർ ഇവിടെ പൊതുജനങ്ങൾക്ക് ആവശ്യമായ ഉപദേശനിർദേശം നൽകും. നഴ്സിങ് സൂപ്രണ്ട് സുജ മോൾ പ്രവർത്തനങ്ങൾ വിശദീകരിച്ചു. റേഡിയോ സുനോ ആണ് മീഡിയ പാർട്ണർ. മുഹമ്മദ് ആരിഫ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.