ദോഹ: ചെറുവാടി വെൽഫെയർ അസോസിയേഷെൻറ വാർഷിക പരിപാടിയായ നാട്ടുകൂട്ടം, മരുഭൂമിയിലെ ഖൈറാത് ഓർഗാനിക് ഫാമിൽ നടന്നു. ഖത്തറിലുള്ള 200 ഓളം വരുന്ന ചെറുവാടിക്കാരുടെ കൂട്ടായ്മയാണിത്. അർഹരായ നാട്ടിലെയും മറുനാട്ടിലെയും ആളുകൾക്ക് സഹായം എത്തിക്കാൻ തീരുമാനിച്ചു. അസോസിയേഷൻ രക്ഷാധികാരി കെ.പി സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.ടി അഷ്റഫ് അധ്യക്ഷത വഹിച്ചു. സിദ്ധീഖ് സി.ടി, ഇ എൻ ഗഫാർ, ബഷീർ തുവാരിക്കൽ, നാസർ തോലേങ്ങൽ, സുബൈർ മൗലവി, അസീസ് പുറായിൽ, യാസർ അഹമ്മദ്, മണി കൊന്നാലത്ത്, സലീം തോലേങ്ങൽ, മെഹബൂബ്, റഷീദ് കൊന്നാലത്ത് എന്നിവർ സംസാരിച്ചു. കലാ കായിക മത്സരങ്ങൾക്ക് ശിഹാബ് കെ.കെ, മൻസൂർ കൊന്നാലത്, ഉമ്മർ സാദിഖ്, അജ്മൽ, ജാഫർ , അനസ്, അഫ്ലാൽ, റംഷി, ഫഹദ് മോൻ, ഷഹാന, സിലി അഷ്റഫ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.