ഖ​ത്ത​ർ മ​ള്‍ട്ടി ടെ​ക് ട്രേ​ഡി​ങ് ആ​ൻ​ഡ്​ കോ​ണ്‍ട്രാ​ക്ട്സ് സി​ല്‍വ​ര്‍ ജൂ​ബി​ലി ആ​ഘോ​ഷ​ച്ച​ട​ങ്ങി​ൽ ക​മ്പ​നി​മേ​ധാ​വി​ക​ൾ ജീ​വ​ന​ക്കാ​ർ​ക്കൊ​പ്പം

മൾട്ടി ടെക് ട്രേഡിങ് സിൽവർ ജൂബിലി ആഘോഷിച്ചു

ദോഹ: ഖത്തറിലെ പ്രമുഖ എൻജിനീയറിങ് കമ്പനിയായ മള്‍ട്ടി ടെക് ട്രേഡിങ് ആൻഡ് കോണ്‍ട്രാക്ട്സ് സില്‍വര്‍ ജൂബിലി ആഘോഷിച്ചു. ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ മാനേജിങ് ഡയറക്ടര്‍ സി. മുഹമ്മദ് നിസാര്‍ കമ്പനിയുടെ വിജയത്തില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിയ തൊഴിലാളികളെ അഭിനന്ദിച്ചു.

ലോകകപ്പ് ഫുട്ബാളുമായി ബന്ധപ്പെട്ട വിവിധ പ്രോജക്ടുകളുടെ ഭാഗമായ തൊഴിലാളികളെയും മികച്ച പ്രകടനം കാഴ്ചവെച്ചവരെയും പരിപാടിയില്‍ ആദരിച്ചു. കമ്പനി ഡയറക്ടര്‍മാരായ ഫായിസ് നിസാര്‍ സ്വാഗതവും ആസിഫലി നിസാര്‍ നന്ദിയും പറഞ്ഞു. ഡിവിഷൻ മേധാവി കോശി ജോര്‍ജ്, അസിസ്റ്റൻറ് ജനറൽ മാനേജർ വരുണ്‍ ആനന്ദ് എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - Multi Tech Trading Celebrates Silver Jubilee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 01:56 GMT