ദോഹ: എട്ടാമത് ഖത്തർ മോേട്ടാർഷോക്ക് ദോഹ എക്സിബിഷൻ ആൻറ് കൺവെൻഷൻ സെൻററിൽ പ്രൗഢോജ്വല തുടക്കം.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ ഖത്തർ ടൂറിസം അതോറിറ്റി ഫിറ ഖത്തറുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മോേട്ടാർ ഷോ ഗതാഗത^ വാർത്തവിനിമയ മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈത്തിയാണ് ഉദ്ഘാടനം ചെയ്തത്.
സുസ്ഥിരവും മലിനീകരണം ഉണ്ടാക്കാത്തതുമായ ഉൗർജത്തിനോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി വൈദ്യുതി കാറുകൾ അടക്കം പുതിയ കണ്ടുപിടിത്തങ്ങൾ പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്കും വാഹനപ്രേമികൾക്കും പ്രദർശകർക്കും മികച്ച അവസരങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ഖത്തർ ടൂറിസം അതോറിറ്റി എക്സിബിഷൻസ് ഡയറക്ടർ അഹമ്മദ് അൽ ഉബൈദ്ലി പറഞ്ഞു.
എട്ടാമത് ഖത്തർ മോേട്ടാർ ഷോയുടെ ആദ്യ ദിനത്തിൽ 14 വാഹനങ്ങളാണ് പുതുതായി അവതരിപ്പിച്ചത്. ഇൗ വാഹനങ്ങളിൽ ചിലത് അറബ് മേഖലയിലും മറ്റ് ചിലത് ഖത്തറിലും ആദ്യമായാണ് പുറത്തിറക്കുന്നത്. അറബ് മേഖലയിൽ ആദ്യമായി ബി.എം.ഡബ്ലിയു. എക്സ് 5 2019 അൽഫർദാൻ ഗ്രൂപ്പ് പുറത്തിറക്കി.
നാസർ ബിൻ ഖാലിദ് ഗ്രൂപ്പ് മെഴ്സിഡസ് സിഎൽഎസ് 53 എ.എം.ജിയും ജി.എൽ.ഇ 450ഉം അറബ് മേഖലയിൽ ആദ്യമായി ഖത്തറിൽ അവതരിപ്പിച്ചു.
അബ്ദുല്ല അബ്ദുൽഗനി ഗ്രൂപ്പ് ടൊേയാട്ട അവലോൺ ഖത്തറിൽ ആദ്യമായി പുറത്തിറക്കിയപ്പോൾ സ്കൈലൈൻ ഒാേട്ടാമോട്ടീവ് വൈദ്യുതി ലക്ഷ്വറി എസ്.യു.വി വാഹനമായ ജി.വി 80 വാഹനപ്രേമികൾക്ക് മുന്നിൽ അവതരിപ്പിച്ചു.
ഷെവർലെ കോർവെറ്റ് സെഡ് ആർ 1 ആദ്യമായി ഖത്തറിൽ പുറത്തിറക്കിയാണ് ജൈദ മോേട്ടാർസ് മോേട്ടാർ ഷോയെ ആകർഷകമാക്കിയത്.
ക്ലാസിക്, സ്പോർട്സ്, മിഡ്റേഞ്ച്, ലക്ഷ്വറി വിഭാഗങ്ങളിലായി 165 േമാഡലുകളാണ് ഷോയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.