Posted On
date_range Updated On
date_range ഇന്ത്യയിലേക്ക് കൂടുതൽ വിമാനങ്ങൾ ഇന്ത്യൻ അംബാസഡർ
ക്രൂ ഉദ്യോഗസ്ഥരും യാത്രക്കാരും വിമാനത്തിനകത്ത്. പൈലറ്റ് അടക്കം വിമാനത്തിലെ ക്രൂ ഉദ്യോഗസ്ഥരെല്ലാം കോവിഡ് പ്രതിരോധ പി.പി.ഇ ധരിച്ചാണ് നടപടികൾ പൂർത്തീകരിച്ചത്
ദോഹ: ഖത്തറിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കൂടുതൽ വിമാനങ്ങൾ അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യൻ അംബാസഡർ പി. കുമരൻ പറഞ്ഞു. മേയ് 15 മുതൽ രണ്ടാംഘട്ടത്തിൽ കൂടുതൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. മറ്റ് സംസ്ഥാനങ്ങളിലേക്കും യാത്രക്കാരെ കൊണ്ടുപോകാനാകും. ദോഹ വിമാനത്താവളത്തിൽ ആദ്യവിമാനയാത്രക്കുള്ള ക്രമീകരണങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം.
കേരളത്തിലേക്ക് ഇനിയും വിമാനങ്ങൾ ഉണ്ടാകും. 44000ത്തിലധികം ആളുകൾ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേന്ദ്രസർക്കാർ, ഖത്തർ സർക്കാർ, ഹമദ് വിമാനത്താവള അധികൃതർ എന്നിവരുടെ യോജിച്ച നീക്കത്തിലൂടെയാണ് ഇന്ത്യക്കാരെ കൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.