ദോഹ: മോദിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് സർക്കാറിെൻറ പരാജയം അടുത്താണെന്നും ഇതിനുള്ള സൂചനകളാണ് അടുത്തിടെ നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങളെന്നും മുസ്ലിം യൂത്ത് ലീഗ് ദേശീയ നിര്‍വാഹകസമിതിയംഗം ഷിബു മീരാന്‍ പറഞ്ഞു. ജിഗ്നേഷ് മേവാനിയും ഹാർത്തിക് പേട്ടലും സംഘ്പരിവാറിന് ഉയർത്തുന്ന വെല്ലുവിളികൾ കനത്തതാണ്. ഇത്തരം കൂട്ടായ്മകളെ പിന്തുണക്കുകയാണ് മതേതര കക്ഷികൾ ചെയ്യേണ്ടതെന്നും അദ്ദേഹം ദോഹയിൽ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മതേതതര ചേരി ശക്തിയാര്‍ജിക്കുന്നുണ്ട്. ഒത്തൊരുമിച്ച് പൊരുതിയാല്‍ നരേന്ദ്രമോദിയെയും ഫാഷിസ്റ്റ് ഭീഷണികളെയും കീഴ്പ്പെടുത്താനാകും. ഫാഷിസത്തെ പ്രതിരോധിക്കാന്‍ നിലവിലുള്ളത് കോണ്‍ഗ്രസാണ്. ഗുജറാത്ത്, രാജസ്ഥാന് തെരഞ്ഞെടുപ്പുകളിലെല്ലാം ഇതു വ്യക്തമാക്കുന്നുണ്ട്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് വീണ്ടും തിരിച്ചെത്താനാണ് സാധ്യത. ബിജെപിയെയും സംഘപരിവാര്‍ രാഷ്ട്രീയത്തെയും ചെറുക്കുന്നതിന് കോണ്‍ഗ്രസിന് സാധിക്കുന്നുണ്ട്. ഗുജറാത്ത് തെരഞ്ഞെടുപ്പിലുള്‍പ്പടെ വര്‍ഗീയതയാണ് ബിജെപി പ്രധാനമായും ഉപയോഗിക്കുന്നത്.
അതിനെതിരെ മതേതരചേരി സ്വാധീനം വീണ്ടെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.പിണറായി വിജയെൻറ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാർ ഭരണത്തില്‍ സംഘ്പരിവാര്‍ സ്വാധീനം വര്‍ധിക്കുകയാണ്. കേരളത്തിൽ പോലും ആളുകളെ ശാരീരികമായി കൈയേറ്റം ചെയ്യുന്നു. എന്നാൽ ഇതിനെതിരെ സർക്കാർ ഒന്നും ചെയ്യുന്നില്ല. പറവൂരിൽ മുജാഹിദ് പ്രവർത്തകർ ആക്രമിക്കെപ്പട്ടത് ഇതിന് ഉദാഹരണമാണ്. വിദ്യാഭ്യാസ, സാമൂഹിക മേഖലകളിലെല്ലം സംഘ്പരിവാറിെൻറ വര്‍ധിച്ച സ്വാധീനം പ്രകടമാണ്. ഒരു കമ്യൂണിസ്റ്റ് ഭരണകൂടത്തിന് മറ്റെന്തെല്ലാം കുറവുകളുണ്ടെങ്കിലും ആര്‍എസ്എസിനും സംഘ്പരിവാര്‍ ശക്തികള്‍ക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന വിശ്വാസം പൊതുസമൂഹത്തിനുണ്ടായിരുന്നു. ആ വിശ്വാസം പിണറായി സര്‍ക്കാര്‍ തകര്‍ത്തു.
പോലീസ് സേന പോലും ആര്‍എസ്എസ് ചിന്താഗതിക്കാരുടെ നിയന്ത്രണത്തിലാണ്. വര്‍ഗീയ ഫാഷിസത്തെയും സിപിഎമ്മിെൻറരാഷ്ട്രീയ ഫാഷിസത്തെയും ചെറുത്തുതോല്‍പ്പിച്ച് ജനാധിപത്യം സംരക്ഷിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. കണ്ണൂര്‍ മട്ടന്നൂരിലെ ഷുഹൈബും കോണ്‍ഗ്രസും അവിടത്തെ സിപിഎമ്മിന് ഒരു വെല്ലുവിളിയുമല്ലാതിരുന്നിട്ടുപോലും അസഹിഷ്ണുതയുടെ പേരില്‍ ഷുഹൈബിനെ കൊലപ്പെടുത്തുകയായിരുന്നു. ആള്ക്കൂട്ടകൊലപാതകത്തിെൻറ വേരുകള്‍ കേരളത്തിലേക്കും പടരുന്നുണ്ട്.മുസ്ലിം യൂത്ത് ലീഗ് ദേശീയതലത്തില്‍ സാന്നിധ്യം ശക്തിപ്പെടുത്തുകയാണ്. ജാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും ഉള്‍പ്പടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതായും ദേശീയതലത്തിൽ ശക്തമായ പ്രവർത്തനം കാഴ്ചവെക്കാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.