യൂത്ത് ഫോറം സംഘടിപ്പിച്ച എം.കെ സൂപ്പർ ലീഗിൽ ജേതാക്കളായ കിങ്​സ്​ യർമൂക്ക് ടീം ട്രോഫിയുമായി

എം.കെ സൂപ്പർ ലീഗ്: കിങ്​സ്​ യർമൂക്ക് ജേതാക്കൾ

ദോഹ: യൂത്ത് ഫോറം ഖത്തർ മദീന ഖലീഫ സോൺ സംഘടിപ്പിച്ച എം.കെ സൂപ്പർ ലീഗിൽ കിങ്​സ് യർമൂക്ക് ജേതാക്കളായി. അബുഹമൂറിൽ നടന്ന ഫൈനലിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് റോയൽ സദ്ദിനെയാണ്​ പരാജയപ്പെടുത്തിയത്​. ഒരു മാസക്കാലമായി നീണ്ട ലീഗ് മത്സരങ്ങളിൽ മൊത്തം ഏഴ്​ ടീമുകൾ പങ്കെടുത്തു. ടൂർണമെൻറിലെ മികച്ച താരമായി കിങ്​സ്​ യർമൂക്ക്​ ക്യാപ്റ്റൻ ശഫീഖലിയെയും ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരനായി സുഹൈലിനെയും മികച്ച ഗോൾ കീപ്പറായി റോയൽ സദ്ദി‍െൻറ ഷാജഹാനെയും തിരഞ്ഞെടുത്തു.

ജനറേഷൻ അമേസിങ്​ വർക്കേഴ്സ് അംബാസഡർ സി.പി. സാദിഖ്, യൂത്ത് ഫോറം ആക്ടിങ്​ വൈസ് പ്രസിഡൻറ്​ ഉസ്മാൻ, ജനറൽ സെക്രട്ടറി അബ്​ദുൽ ബാസിത്ത്, മദീന ഖലീഫ സോൺ മേഖല പ്രസിഡൻറ്​ പി.സി. മർഷദ്, സ്പോർട്സ് വിങ്​ കൺവീനർ ഹബീബ്, മീഡിയ കോഒാഡിനേറ്റർ ഫലാഹ്, സ്പോർട്സ് വിങ്​ അസിസ്​റ്റൻറ്​ കൺവീനർ ഷിബ്​ലു റഹ്മാൻ, സൂപ്പർ ലീഗ് കോഒാഡിനേറ്റർ റിയാസ് എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.