മിലിപോൾ പ്രദർശനത്തിൽ നിന്ന് (ഫയൽ ചിത്രം)
ദോഹ: പതിമൂന്നാമത് 'മിലിപോൾ ഖത്തർ'പ്രദർശനത്തിൽ 17 രാജ്യങ്ങളിൽ നിന്നുള്ള 71 അന്താരാഷ്ട്ര കമ്പനികൾ പങ്കെടുക്കും. മാർച്ച് 15 മുതൽ 17 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലാണ് പ്രദർശനം നടക്കുകയെന്ന് സംഘാടകസമിതി വാർത്തസമ്മേളനത്തിൽ അറിയിച്ചു. എല്ലാഒരുക്കങ്ങളും പൂർത്തിയായതായി മിലിേപാൾ ഖത്തർ പ്രസിഡൻറ് മേജർ ജനറൽ നാസർ ബിൻ ഫഹദ് ആൽഥാനി അറിയിച്ചു. കോമെക്സ്പോസിയവുമായി സഹകരിച്ച് ആഭ്യന്തരമന്ത്രാലയമാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ലോകസാഹചര്യത്തിൽ ആഭ്യന്തരസുരക്ഷ, സിവിൽ ഡിഫൻസ് മേഖലയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്കായുള്ള മികച്ച അവസരമാണ് മിലിപോൾ പ്രദർശനം നൽകുകയെന്ന് അദ്ദേഹം പറഞ്ഞു. ഈ മേഖലയിൽ പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുക, പുതിയ അവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയവയും പ്രദർശനത്തിെൻറ ലക്ഷ്യങ്ങളാണ്.
ഈ മേഖലയിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്രകമ്പനികളുമായും സംരംഭകരുമായും പങ്കാളിത്തം സ്ഥാപിക്കാനുള്ള മികച്ച അവസരവുമാണ് പ്രദർശനത്തിലൂടെ കൈവരിക. 2022 ഫിഫ ലോകകപ്പ് നടത്തുന്ന രാജ്യമെന്ന നിലയിൽ ഖത്തറിന് സുരക്ഷാമേഖലയിൽ അത്യാധുനിക സംവിധാനങ്ങളാണ് ഉള്ളത്. നിരവധി അന്താരാഷ്ട്ര മേളകൾക്ക് മികച്ച സുരക്ഷയൊരുക്കാൻ പര്യാപ്തമായ സൗകര്യങ്ങളാണ് രാജ്യത്തുള്ളത്.
'മിലിപോൾ ഖത്തർ'പ്രദർശനം സംബന്ധിച്ച വാർത്തസമ്മേളനത്തിൽ അധികൃതർ
കോവിഡ് സാഹചര്യത്തിനിടയിലും ഇത്തവണ മികച്ച രീതിയിൽ ആണ് മിലിപോൾ പ്രദർശനം നടത്തുന്നത്. 17 രാജ്യങ്ങളിൽ നിന്നുള്ള 71 അന്താരാഷ്ട്ര കമ്പനികൾ തങ്ങളുടെ മികച്ച സുരക്ഷാഉപകരണങ്ങൾ, വാഹനങ്ങൾ തുടങ്ങിയവ പ്രദർശിപ്പിക്കും. ബ്രസീൽ, ഫ്രാൻസ്, ജർമനി, ബ്രിട്ടൻ, യു.എസ്.എ രാജ്യങ്ങളുെട അഞ്ച് അന്താരാഷ്ട്ര പവലിയനുകളും ഉണ്ടാകും. പൊതുജനാരോഗ്യമന്ത്രാലയത്തിെൻറ എല്ലാവിധ കോവിഡ് പ്രോട്ടോകോളുകളും പാലിച്ചായിരിക്കും പ്രദർശനം. ആഭ്യന്തര സുരക്ഷ, സിവിൽ ഡിഫൻസ് മേഖലയിലെ മുൻനിര അന്താരാഷ്ട്ര പ്രദർശനങ്ങളിലൊന്നാണ് മിലിപോൾ ഖത്തർ പ്രദർശനം.
2020ൽ നടക്കേണ്ടിയിരുന്ന പ്രദർശനം കോവിഡ്19 കാരണം മാറ്റിവെക്കുകയായിരുന്നു. കോവിഡ്19 സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനുമായുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ ഭാഗമായാണ് പ്രദർശനം മാറ്റിവെച്ചത്.പ്രദർശനത്തിൽ പങ്കെടുക്കുന്ന എക്സിബിറ്റേഴ്സിനും സന്ദർശകർക്കുമായി ഇലക്േട്രാണിക്സ് രജിസ്േട്രഷനാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മിഡിലീസ്റ്റ് മേഖലയിലെ ആഭ്യന്തര സുരക്ഷ, സിവിൽ ഡിഫൻസ് രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രദർശനമാണ് മിലിപോൾ ഖത്തർ.സേഫ്ടി, സെക്യൂരിറ്റി മേഖകളിലെ അത്യാധുനികവും നൂതനവുമായ ഉൽപന്നങ്ങളും ഉപകരണങ്ങളും, പുത്തൻ സാങ്കേതികവിദ്യകൾ, സേവനങ്ങൾ, സംരക്ഷണ പ്രതിരോധ സംവിധാനങ്ങൾ, ഉപകരണങ്ങൾ എന്നിവയെല്ലാം പ്രദർശനത്തിനെത്തും. ലോകത്തുടനീളമുള്ള പൊതു, വ്യാവസായിക സുരക്ഷാ മേഖലയിൽ നിന്നുള്ള പ്രധാന കമ്പനികളും സ്ഥാപനങ്ങളും കഴിഞ്ഞ വർഷങ്ങളിൽ പ്രദർശനത്തിൽ പങ്കെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.