മിലിപോൾ 29 മുതൽ; അന്താരാഷ്​ട്ര വിദഗ്​ധർ എത്തും

ദോഹ: 12ാമത്​ ഇൻറർനാഷനൽ എക്​സിബിഷൻ ഒാഫ്​ ഹോംലാൻറ്​ സെക്യൂരിറ്റി ‘മിലിപോൾ’ ഒക്​ടോബർ 29 മുതൽ 31 വരെ ദോഹ എക്​സിബിഷൻ ആൻറ്​ കൺവെൻഷൻ സ​​െൻററിൽ നടക്കും.
ലോകത്തി​​​െൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആഭ്യന്തര സുരക്ഷ വിദഗ്​ധരും സിവിൽ ഡിഫൻസ്​ സ്​പെഷലിസ്​റ്റുകളും മിലിപോളിന്​ എത്തുമെന്ന്​ മിലിപോൾ ഖത്തർ കമ്മിറ്റി പ്രസിഡൻറ്​ മേജർ ജനറൽ നാസർ ബിൻ ഫഹദ്​ ആൽഥാനി വാർത്തകുറിപ്പിൽ വ്യക്​തമാക്കി. മിലിപോളിൽ വിവിധ സെമിനാറുകളും ചർച്ചകളും നടക്കും. സൈബർ സുരക്ഷ, ​സൈബർ ഭീഷണി, സിവിൽ ഡിഫൻസും പ്രധാന ഇവൻറുകളുടെ സുരക്ഷയും എന്നീ മൂന്ന്​ പ്രധാന വിഷയങ്ങളിലാണ്​ സെമിനാറുകൾ നടക്കുക. ലോകത്തി​​​െൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സുരക്ഷ വിദഗ്​ധർ സെമിനാറിൽ പ​െങ്കടുത്ത്​ അഭിപ്രായങ്ങൾ പങ്കുവെക്കും. ആഭ്യന്തര സുരക്ഷ, സിവിൽ ഡിഫൻസ്​ മേഖലകളിൽ നേരിടുന്ന പ്രധാന വെല്ലുവിളികൾ സംബന്ധിച്ച്​ ആഴത്തിലുള്ള അറിവുകൾ സമ്മാനിക്കാനും പരിപാടി സഹായിക്കുമെന്ന്​ മേജർ ജനറൽ നാസർ ബിൻ ഫഹദ്​ ആൽഥാനി പറഞ്ഞു.

Tags:    
News Summary - milipoll, Qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.