മിലിപോൾ ഖത്തർ പ്രദർശനം മാർച്ച് 15 മുതൽ 17 വരെ
ദോഹ: ആഭ്യന്തര സുരക്ഷ, സിവിൽ ഡിഫൻസ് മേഖലയിലെ മുൻനിര അന്താരാഷ്ട്ര പ്രദർശനങ്ങളിലൊന്നായ മിലിപോൾ ഖത്തർ പ്രദർശനം മാർച്ച് 15 മുതൽ 17 വരെ നടക്കും. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലായിരിക്കും 13ാമത് മിലിപോൾ പ്രദർശനം നടക്കുകയെന്നും സംഘാടകസമിതി അറിയിച്ചു. 2020ൽ നടക്കേണ്ടിയിരുന്ന മിലിപോൾ ഖത്തർ പ്രദർശനം കോവിഡ് കാരണം മാറ്റിവെക്കുകയായിരുന്നു.
കോവിഡ് പശ്ചാത്തലത്തിൽ ഉയർന്നുവരുന്ന വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതുമായി ബന്ധപ്പെട്ട് പങ്കാളികളുമായി നടത്തിയ ചർച്ചകളിലാണ് അടുത്ത വർഷം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
കോവിഡ് സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനും പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനുമായുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ ഭാഗമായാണ് പ്രദർശനം മാറ്റിവെച്ചത്. ഈ തീരുമാനം കൃത്യമായിരുന്നുവെന്നും അടുത്ത വർഷം നടക്കാനിരിക്കുന്ന മിലിപോൾ ഖത്തർ പ്രദർശനത്തിൽ സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംഘാടക സമിതി അധ്യക്ഷൻ മേജർ ജനറൽ നാസർ ബിൻ ഫഹദ് ആൽഥാനി പറഞ്ഞു.
പ്രദർശനത്തിൽ പങ്കെടുക്കുന്ന എക്സിബിറ്റേഴ്സിനും സന്ദർശകർക്കുമായി ഇലക്േട്രാണിക്സ് രജിസ്േട്രഷൻ ഏർപ്പെടുത്തുന്നതിെൻറ സാധ്യതകൾ പരിശോധിക്കുന്നുണ്ട്.കൂടുതൽ വൈവിധ്യത്തോടെ 2021 മിലിപോൾ ഖത്തർ വിജയിപ്പിക്കുന്നതിന് വിപുലമായ തയാറെടുപ്പുകൾ നടത്തുമെന്നും സംഘാടകസമിതി വ്യക്തമാക്കി.
മിഡിലീസ്റ്റ് മേഖലയിലെ ആഭ്യന്തര സുരക്ഷ, സിവിൽ ഡിഫൻസ് രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രദർശനമാണ് മിലിപോൾ ഖത്തർ. സേഫ്റ്റി, സെക്യൂരിറ്റി മേഖകളിലെ അത്യാധുനികവും നൂതനവുമായ ഉൽപന്നങ്ങളും ഉപകരണങ്ങളും പുത്തൻ സാങ്കേതികവിദ്യകൾ, സേവനങ്ങൾ, പ്രതിരോധ സംവിധാനങ്ങൾ, ഉപകരണങ്ങൾ എന്നിവയെല്ലാം പ്രദർശനത്തിനെത്തും. ലോകത്തുടനീളമുള്ള പൊതു, വ്യാവസായിക സുരക്ഷ മേഖലയിൽ നിന്നുള്ള പ്രധാന കമ്പനികളും സ്ഥാപനങ്ങളും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.