ഇന്ത്യൻ എംബസി ഖത്തർ
Posted On
date_range Updated On
date_range മീറ്റ് ദ അംബാസഡർ ഓപൺ ഹൗസ് 27ന്
ദോഹ: അംബാസഡർ വിപുൽ പങ്കെടുക്കുന്ന ഇന്ത്യൻ എംബസി ഓപൺ ഹൗസ് സെപ്റ്റംബർ 27ന് നടക്കുമെന്ന് അധികൃതർ അറിയിച്ചു. ഖത്തറിലെ പ്രവാസി ഇന്ത്യക്കാരുടെ കോൺസുലാർ, തൊഴിൽ സംബന്ധമായ വിഷയങ്ങൾ അവതരിപ്പിക്കാനും പരിഹാരം കാണാനുമുള്ള അവസരമാണ് ഓപൺ ഹൗസ്. അംബാസഡർക്ക് മുമ്പാകെ നേരിട്ട് പരാതികൾ ബോധിപ്പിക്കാവുന്നതാണ്. എംബസി ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കും. വൈകീട്ട് മൂന്നുമുതൽ 4.30 വരെ നേരിട്ടെത്തിയും 4.30 മുതൽ ആറുവരെ വെബെക്സ് വഴി ഓൺലൈനിലൂടെയും പ്രവാസികൾക്ക് പങ്കെടുക്കാം. 5509 7295 എന്ന നമ്പറിൽ ബന്ധപ്പെട്ടും പരാതികൾ അറിയിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.