മീഡിയവണ്‍ ഖത്തര്‍ 'ആര്‍ട്ട് ഓണ്‍ലൈന്‍' പെയിൻറിങ് മത്സരം: രജിസ്ട്രേഷന്‍ തുടങ്ങി

ദോഹ: അവധിക്കാലത്ത് പ്രവാസി വിദ്യാര്‍ഥികളുടെ ചിത്രകലയിലെ കഴിവും അഭിരുചിയും വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യവുമായി 'മീഡിയവണ്‍ ടിവി' ഖത്തറില്‍ ഓണ്‍ലൈന്‍ ലൈവ് പെയിൻറിങ് മത്സരം സംഘടിപ്പിക്കുന്നു. ഖത്തറില്‍ പഠിക്കുന്ന ഇന്ത്യന്‍ പ്രവാസി വിദ്യാര്‍ഥികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാനാവുക. മൂന്നു മുതല്‍ 13 വയസ്സ് വരെയുള്ള വിദ്യാർഥികളെ മൂന്നു വിഭാഗങ്ങളാക്കി തിരിച്ചാണ് മത്സരം.

മൂന്നു വയസ്സ് മുതല്‍ അഞ്ചു വയസ്സ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് കാറ്റഗറി എയിലും, ആറുമുതല്‍ ഒമ്പതു വയസ്സ് വരെയുള്ള വിദ്യാർഥികള്‍ക്ക് കാറ്റഗറി ബിയിലും, പത്ത് മുതല്‍ 13 വയസ്സ് വരെയുള്ള വിദ്യാര്‍ഥികൾക്ക്​ കാറ്റഗറി സിയിലും മത്സരിക്കാം.

ജൂലൈ ഒമ്പതിന് രാവിലെ എട്ടു മുതല്‍ സൂം പ്ലാറ്റ്ഫോം വഴിയാണ് ലൈവ് പെയിൻറിങ് മത്സരം. 77464206 എന്ന വാട്​സ്​ആപ്​ നമ്പറിലേക്ക് മത്സരാര്‍ഥിയുടെ പേര്, സ്കൂള്‍, ഐഡി നമ്പര്‍ തുടങ്ങിയവ അയച്ചാണ് രജിസ്​റ്റര്‍ ചെയ്യേണ്ടത്. രജിസ്ട്രേഷന്‍ പൂർത്തിയായതായുള്ള മറുപടിയും മത്സരത്തി‍െൻറ നിയമാവലിയും ഉടന്‍ തന്നെ ലഭിക്കും. രജിസ്​റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ മീഡിയവണ്‍ ടിവി ദോഹ ഓഫിസിലെത്തിയോ അല്ലെങ്കില്‍ വുഖൈറിലെ ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തയാറാക്കിയ പ്രത്യേക കൗണ്ടറിലെത്തിയോ മത്സരത്തിനായുള്ള ഡ്രോയിങ് ചാര്‍ട്ട് പേപ്പറും ചെസ്​റ്റ്​ നമ്പറും കൈപ്പറ്റണം.

ജൂലൈ എ​ട്ടോടെ രജിസ്ട്രേഷന്‍ നടപടികൾ അവസാനിക്കും. ഒമ്പതിന് രാവിലെ എട്ടുമുതല്‍ സൂം ആപ്ലിക്കേഷനില്‍ മത്സരം ആരംഭിക്കും. പെയിൻറിങ്ങിനുള്ള വിഷയം അന്നേ ദിവസം മാത്രമേ നല്‍കൂ. നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കുന്ന ചിത്രത്തി‍െൻറ ഫോട്ടോ അപ്പോള്‍ തന്നെ ഒൗദ്യോഗിക വാട്ട്സ്​ആപ്​ നമ്പറിലേക്ക് അയക്കണം. ചിത്രമടങ്ങിയ ചാര്‍ട്ട് പേപ്പര്‍ മൂന്നുദിവസത്തിനകം മീഡിയവണ്‍ ടിവിയുടെ ദോഹ ഓഫിസില്‍ നേരിട്ട് എത്തിക്കണം. മത്സരം പൂര്‍ത്തിയായതിന് ശേഷം വാട്​സ്​ആപ്പില്‍ അയച്ച സൃഷ്​ടിയില്‍നിന്നും മാറ്റം വരുത്തിയ സൃഷ്​ടികള്‍ പരിഗണിക്കുന്നതല്ല.

മത്സരത്തിന് മുമ്പായി ചിത്രകലാരംഗത്തെ പ്രഗത്ഭര്‍ മത്സരാർഥികളുമായി സംവദിക്കും. ആര്‍ട്ടിസ്​റ്റ്​ മദനന്‍, ആര്‍ട്ടിസ്​റ്റ്​ സഗീര്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. വിലപിടിപ്പുള്ള സമ്മാനങ്ങളാണ് വിവിധ വിഭാഗങ്ങളിലായി ജേതാക്കളാകുന്നവര്‍ക്ക് സമ്മാനിക്കുക.

Tags:    
News Summary - MediaOne Qatar 'Art Online' Painting Competition: Registration begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.