ദോഹയിൽ നടന്ന മീഡിയവൺ യൂട്യൂബ് പേജ് ഫൈവ് മില്യൺ ആഘോഷം
ദോഹ: യൂട്യൂബിൽ 50 ലക്ഷം വരിക്കാര്‍ എന്ന നേട്ടം ഖത്തര്‍ മീഡിയവണ്‍ ആഘോഷിച്ചു. ദോഹയിൽ നടന്ന ചടങ്ങിൽ കേക്ക് മുറിച്ചാണ് മീഡിയവണിന്റെ ഫൈവ് മില്യണ്‍ ക്ലബ് പ്രവേശനം ആഘോഷിച്ചത്. യുവാക്കള്‍ മീഡിയവണിനെ ഏറ്റെടുക്കുന്നു എന്നതിന്റെ അടയാളമാണ് ഈ നേട്ടമെന്ന് ഇന്ത്യന്‍ എംബസി അപെക്സ ബോഡിയായ ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ പറഞ്ഞു. ജനങ്ങളുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പരിപാടികളാണ് മീഡിയവണിനെ കൂടുതല്‍ ജനകീയമാക്കുന്നതെന്ന് മീഡിയവണ്‍-ഗള്‍ഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി വൈസ് ചെയര്മാന് നാസര്‍ ആലുവ പറഞ്ഞു. മീഡിയവണ്‍ മീഡിയ സൊലൂഷന്‍സ് മാനേജര്‍ നിഷാന്ത് തറമേല്‍, മീഡിയവൺ-ഗള്‍ഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍, ഗള്‍ഫ് മാധ്യമം ഖത്തര്‍ റിപ്പോര്‍ട്ടര്‍ കെ. ഹുബൈബ്, മാര്‍ക്കറ്റിങ് മാനേജര്‍ ജാബിര്‍ അബ്ദുറഹ്മാന് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.