അബ്നാസ് അബ്ദുല്ല
Posted On
date_range Updated On
date_range മട്ടന്നൂർ സ്വദേശി ഖത്തറിൽ അപകടത്തിൽ മരിച്ചു
ദോഹ: കണ്ണൂർ മട്ടന്നൂർ സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു. മട്ടന്നൂർ ചാവശ്ശേരി കാശിമുക്കിൽ അബ്നാസ് അബ്ദുല്ല (33) ആണ് വെള്ളിയാഴ്ച രാവിലെ ഉംസൈദിൽ ഡെസേർട്ട് ഡ്രൈവിങ്ങിനിടെയുണ്ടായ അപകടത്തിൽ മരണപ്പെട്ടത്.
മൃതദേഹം വക്ര ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അവിവാഹിതനായ അബ്നാസ് അബ്ദുല്ല സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.
നേരത്തെ ഹമദ് വിമാനത്താവളത്തിൽ സെക്യൂരിറ്റി ജീവനക്കാരനായും ലാർസൺ ടർബോ കമ്പനിയിലും ജോലി ചെയ്തിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റി അംഗങ്ങളും മറ്റും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.