മർയം ബിൻത് അബ്ദുല്ല അൽ അതിയ്യ
Posted On
date_range Updated On
date_range മർയം അൽ അതിയ്യ എൻ.എച്ച്.ആർ.സി ചെയർപേഴ്സൺ
ദോഹ: ദേശീയ മനുഷ്യാവകാശ കമ്മിറ്റി (എൻ.എച്ച്.ആർ.സി) ചെയർപേഴ്സണായി മർയം ബിൻത് അബ്ദുല്ല അൽ അതിയ്യയെ തെരഞ്ഞെടുത്തു.
അഞ്ചുവർഷ കാലാവധിയിലേക്ക് ഏകപക്ഷീയമായാണ് വീണ്ടും തെരഞ്ഞെടുത്തത്. ഡോ. മുഹമ്മദ് ബിൻ സൈഫ് അൽ കുവാരിയാണ് ഡെപ്യൂട്ടി ചെയർപേഴ്സൺ. വിവിധ സാമൂഹിക പ്രതിനിധികൾ, വിദേശകാര്യ മന്ത്രാലയം, ആഭ്യന്തരം, സാമൂഹിക വികസന-കുടുംബം, തൊഴിൽ, നീതിന്യായം തുടങ്ങിയ മന്ത്രാലയങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.