Posted On
date_range Updated On
date_range മാപ് ഖത്തർ ഇഫ്താർ സംഗമം
ദോഹ: മലയാളി അസോസിയേഷൻ ഓഫ് പാലക്കാട് (മാപ് ഖത്തർ) അത്ലൻ സ്പോർട്സ് സെന്ററിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സുഫിയാൻ ഉമർ ഖിറാഅത്ത് നിർവഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് ഷെമീൻ സ്വാഗതം പറഞ്ഞു.
പ്രസിഡന്റ് യൂസുഫ് പുലാപ്പറ്റ ആമുഖ ഭാഷണവും പ്രാർഥനയും നടത്തി. നാട്ടിലേക്ക് മടങ്ങുന്ന മാപ് എക്സിക്യൂട്ടിവ് അംഗം ജമാലിന് യാത്രയയപ്പ് നൽകി. ക്രോഷെ നിർമാണത്തിൽ ഗിന്നസ് റെക്കോഡ് നേടിയ ഈമാൻ ഷർഫറാസിന് മാപിന്റെ ഉപഹാരങ്ങൾ സമർപ്പിച്ചു. ഇഫ്താർ വിരുന്നിൽ സ്ത്രീകൾ അടക്കം മുന്നൂറോളം പേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.