ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​ -വി​സ ഷോ​പ്പി​ങ്​ പ്ര​മോ​ഷ​ൻ വി​ജ​യി​ക​ളെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ൾ

ലു​ലു -വി​സ പ്ര​മോ​ഷ​ൻ വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

ദോ​ഹ: പേ​മ​ൻ​റ്​ ടെ​ക്​​നോ​ള​ജി​യാ​യ 'വി​സ'​യു​മാ​യി സ​ഹ​ക​രി​ച്ച്​ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​ ലോ​ക​ക​പ്പി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച മെ​ഗാ ​പ്ര​മോ​ഷ​ൻ ആ​ദ്യ​ഘ​ട്ട വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. 'ഷോ​പ്​ യു​വ​ർ വേ ​ടു ദ ​ഗോ​ൾ' ത​ല​ക്കെ​ട്ടി​ൽ ന​ട​ന്ന പ്ര​മോ​ഷ​ൻ പ​ദ്ധ​തി​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്ക്​ 240 മാ​ച്ച്​ ടി​ക്ക​റ്റു​ക​ൾ സ​മ്മാ​നി​ച്ചു. ഒ​ക്​​ടോ​ബ​ർ 30ന്​ ​ആ​രം​ഭി​ച്ച പ്ര​മോ​ഷ​നി​ലെ ആ​ദ്യ​ഘ​ട്ട വി​ജ​യി​ക​ളെ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ശേ​ഷി​ച്ച മൂ​ന്ന്​ ഘ​ട്ട ന​റു​ക്കെ​ടു​പ്പ്​ പി​ന്നീ​ട്​ ന​ട​ക്കും.

100 റി​യാ​ലോ അ​തി​ന്​ മു​ക​ളി​ലോ തു​ക​ക്ക് വി​സ കാ​ർ​ഡ്​ വ​ഴി​ ഷോ​പ്പ്​ ​ചെ​യ്​​ത ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്ന് ഇ-​റാ​ഫി​ൾ കൂ​പ്പ​ണി​ലൂ​ടെ​യാ​ണ്​ വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ വെ​ബ്​​സൈ​റ്റ്​ വ​ഴി​യു​ള്ള പ്ര​മോ​ഷ​ൻ ഡി​സം​ബ​ർ 27 വ​രെ തു​ട​രും. ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​ന്റെ ഔ​ദ്യോ​ഗി​ക പ​ങ്കാ​ളി കൂ​ടി​യാ​ണ്​ 'വി​സ'. സ​മ്മാ​ന​പ്പെ​രു​മ​ഴ​യു​ടെ ഈ ​പ്ര​മോ​ഷ​ൻ അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ളെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ റീ​ജ​ന​ൽ മാ​നേ​ജ​ർ ഷാ​ന​വാ​സ്​ പ​റ​ഞ്ഞു. 

Tags:    
News Summary - Lulu-Visa promotion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.