ദോഹ: 2024-2025 അധ്യയന വര്‍ഷത്തിൽ വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം സീസോര് ഗ്രൂപ്പുമായി സഹകരിച്ച് നടത്തിയ ഗ്രീന്‍ സ്കൂൾ മത്സര വിജയികളെ പ്രഖ്യാപിച്ചു. സ്കൂളുകൾ കേന്ദ്രീകരിച്ച് പരിസ്ഥിതി പ്രാധാന്യം ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കമിട്ടത്.സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസ്ഥിതി സംരക്ഷണ വിഷയങ്ങളിലുള്ള താൽപര്യം പരിപാടിയിലെ സജീവ പങ്കാളിത്തത്തിൽ പ്രതിഫലിക്കുന്നുവെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഈ വർഷം നടന്ന മത്സരത്തിൽ 66 സ്കൂളുകൾ പങ്കെടുത്തു. മരങ്ങളുടെ മുറിവുണക്കുന്ന ചികിത്സ സാധ്യതയെക്കുറിച്ചുള്ള ഗവേഷനത്തിന് ജാസിം ബിൻ ഹമദ് സെക്കൻഡറി സ്കൂൾ ഫോർ ബോയ്സിന് ഔട്ട്സ്റ്റാൻഡിങ് റിസർച്ച് അവാർഡ് ലഭിച്ചു. അൽ ഷഹാനിയ പ്രിപറേറ്ററി സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ് ബെസ്റ്റ് റിസൈകിൾഡ് ഡിവൈസ് അവാർഡും നേടി. വിദ്യാർഥി വിഭാഗത്തിൽ, അൽ ദഖിറ മോഡൽ സ്കൂൾ ഫോർ ബോയ്സിലെ ഹസൻ അബ്ദുല്ല അൽ മുറൈഖി സസ്റ്റൈനബിലിറ്റി അംബാസഡർ എന്ന ബഹുമതി നേടി.
അധ്യാപക വിഭാഗത്തിൽ, അൽ ഖോർ മോഡൽ സ്കൂൾ ഫോർ ബോയ്സിലെ അധ്യാപിക ലതീഫ ക്ലൈബ് അൽ കുവാരിക്കാണ് ഈ ബഹുമതി ലഭിച്ചത്.മത്സരത്തിൽ പങ്കെടുത്ത സ്കൂളുകൾ തമ്മിൽ വിവിധ മത്സരങ്ങളാണ് നടന്നത്. വിഭവ സംരക്ഷണം, മാലിന്യനിർമാർജനം, പുനരുപയോഗം, ക്ലാസ് മുറിയിലും പുറത്തും നടക്കുന്ന പരിസ്ഥിതി പ്രവർത്തനങ്ങൾ തുടങ്ങി നിരവധിയായ പ്രവർത്തനങ്ങളാണ് നടന്നത്. പാരിസ്ഥിതിക, കാലാവസ്ഥാ വെല്ലുവിളികളെ മനസ്സിലാക്കുക, ഉത്തരവാദിത്തമുള്ള ഒരു സമൂഹത്തിന്റെ വികസനത്തിന് സംഭാവന നൽകാൻ കഴിവുള്ള, പരിസ്ഥിതി ബോധമുള്ള തലമുറയെ കെട്ടിപ്പടുക്കുക എന്നതാണ് ഗ്രീൻ സ്കൂൾ അവാർഡിലൂടെ ലക്ഷ്യമിടുന്നത്.
പ്രൈമറി ലെവൽ
1. അല്‍ ഖന്‍സാ പ്രൈമറി സ്കൂൾ ഫോർ ഗേൾസ്
2. അൽ ഖോർ മോഡൽ സ്കൂൾ ഫോർ ബോയ്സ്
3. അബ്ദുല്ല ബിൻ തുര്‍കി അല്‍ സുബഇ പ്രൈമറി സ്കൂൾ ഫോർ ബോയ്സ്
പ്രിപറേറ്ററി ലെവൽ
1. അല്‍ അഖ്സ പ്രിപറേറ്ററി സ്കൂൾ ഫോർ ഗേൾസ്
2. ഖാലിദ് ബിൻ അല്‍ വലീദ് പ്രിപറേറ്ററി സ്കൂൾ ഫോർ ബോയ്സ്
3. ഹംസ ബിൻ അബ്ദുൽ മുത്തലിബ് പ്രിപറേറ്ററി സ്കൂൾ ഫോർ ബോയ്സ്
സെക്കൻഡറി ലെവൽ
1. ഖത്തർ സയൻസ് ആൻഡ് ടെക്നോളജി സെക്കൻഡറി സ്കൂൾ ഫോർ ബോയ്സ്
2. ജാസിം ബിൻ ഹമദ് സെക്കൻഡറി സ്കൂൾ ഫോർ ബോയ്സ്
3. ഉമ്മു അയ്മൻ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ്
പ്രൈമറി ലെവൽ
1. ആൽഫ കേംബ്രിജ് സ്കൂൾ
2. ന്യൂ ജനറേഷൻ പ്രൈവറ്റ് സ്കൂൾ
3. ഈദാദ് പ്രൈവറ്റ് സ്കൂൾ
പ്രിപറേറ്ററി ലെവൽ
1. ജോർദാനിയൻ പ്രൈവറ്റ് സ്കൂൾ
2. ഷേക്സ്പിയർ പ്രൈവറ്റ് സ്കൂൾ
3. ഐ.എം.എസ് ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ
സെക്കൻഡറി ലെവൽ:
1. ലീഡേഴ്സ് പ്രൈവറ്റ് സ്കൂൾ ഫോർ ബോയ്സ്
2. ഫിലിപ്പീൻ ഇന്റർനാഷനൽ സ്കൂൾ
3. ബെൽഗ്രേവിയ പ്രൈവറ്റ് സ്കൂൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.