ലാറ്റിനമേരിക്കയുടെ സ്​നേഹം ഏറ്റുവാങ്ങി അമീർ

ദോഹ: ലാറ്റിനമേരിക്കയുടെ സ്​നേഹം ഏറ്റുവാങ്ങി ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി. ഇക്വഡോർ, പെറ​ു എന്നിവിടങ്ങളിൽ ഉൗഷ്​മള സ്വീകരണം ഏറ്റുവാങ്ങിയ അമീർ ലാറ്റിനമേരിക്കൻ സന്ദർശനത്തിലെ മൂന്നാമത്തെ രാജ്യമായ പരാഗ്വേയിലേക്ക്​ പുറപ്പെട്ടു. ഇക്വഡോർ പ്രസിഡൻറിൽ നിന്ന്​ കഴിഞ്ഞ ദിവസം നാഷനൽ ഒാർഡർ ഒാഫ്​ മെറിറ്റ്​ ഏറ്റുവാങ്ങിയ അമീറിന്​, ബുധനാഴ്​ച പെറുവിയൻ തലസ്ഥാനമായ ലിമ നഗരത്തി​​​െൻറ താക്കോലാണ്​ ബഹുമാനാർഥം സമ്മാനമായി നൽകിയത്​. ഇരുരാജ്യങ്ങളും തമ്മിലെ സൗഹൃദത്തി​​​െൻറ തെളിവായാണ്​ മേയർ ലൂയിസ്​ കസ്​റ്റാനേഡ ലോസിയോ നഗരത്തി​​​െൻറ താക്കോൽ സമ്മാനിച്ചത്​. ഇക്വഡോര്‍ സന്ദര്‍ശനത്തിനിടെ തലസ്ഥാനമായ ക്വിറ്റോയുടെ താക്കോൽ മേയര്‍ മൗറീഷ്യോ റോഡസ് അമീറിന് കൈമാറിയിരുന്നു.


അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി പെറ​ു പ്രസിഡൻറ്​ മാര്‍ട്ടിന്‍ വിസ്‌കാരയുമായി ചര്‍ച്ച നടത്തി. ലിമയിലെ പ്രസിഡന്‍ഷ്യല്‍ പാലസിൽ നടന്ന ചർച്ചയിൽ സാമ്പത്തികം, വാണിജ്യം, നിക്ഷേപം, വിദ്യാഭ്യാസം, ടൂറിസം ഉള്‍പ്പടെ വിവിധ മേഖലകളില്‍ സഹകരണം വിപുലപ്പെടുത്തുന്നതും ചര്‍ച്ചയായി. ഗള്‍ഫ് പ്രതിസന്ധിയും കൂടിക്കാഴ്ചയില്‍ ഉയര്‍ന്നു. രാജ്യങ്ങളുടെ പരമാധികാരം ബഹുമാനിക്കപ്പെടണമെന്ന് പെറുവിയന്‍ പ്രസിഡൻറ്​ പറഞ്ഞു. ചര്‍ച്ചകളിലൂടെയും നയതന്ത്രതലത്തിലും പ്രതിസന്ധി പരിഹരിക്കുന്നതിനായി കുവൈത്ത് അമീറും അമേരിക്കയും നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഖത്തറും പെറുവും കരാറുകളും ഒപ്പുവച്ചു. ലിമയില്‍ എയര്‍ബേസ് വിമാനത്താവളത്തിലിറങ്ങിയ അമറിനെ പെറു വിദേശകാര്യമന്ത്രി നെസ്​റ്റര്‍ പൊളോലിസിയോ, എയര്‍ബേസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ജാവിയര്‍ റാമിരെസ്, പെറുവിലെ ഖത്തര്‍ അംബാസഡര്‍ അലി ബിന്‍ ഹമദ് അല്‍സുലൈത്തി, ഖത്തറിലെ പെറു അംബാസഡര്‍ കാര്‍ലോസ് വെലാസ്‌കോ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നലെ വൈകുന്നേരത്തോടെ അമീര്‍ പരാഗ്വെയിലേക്ക് പുറപ്പെട്ടു.

Tags:    
News Summary - latinamerican sneham ettuvaangi ameer-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.