കേരളപ്പിറവിയും ടീൻസ്​മീറ്റും

ദോഹ: ‘പുതിയ പ്രവാസം പുതിയ കേരളം നമുക്ക് അതിജയിക്കുക’ കൾച്ചറൽ ഫോറം കാമ്പയിനി​​​െൻറ ഭാഗമായി വനിതാ വിഭാഗമായ നടുമുറ്റം കേരളപ്പിറവി ആഘോഷങ്ങളും ടീൻസ്മീറ്റും സംഘടിപ്പിക്കുന്നു. നവംബർ രണ്ടിന് വക്​റയിലെ ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂളിലാണ്​ കേരളപ്പിറവി ആഘോഷം. രാവിലെ 7 .30 മുതൽ വൈകുനേരം 5.30 വരെയാണ് ടീൻസ് മീറ്റ്. എട്ട്​ ^ 12 ക്ലാസ് വിദ്യാർഥികൾക്കായാണ്​ ടീൻസ്​ മീറ്റ്​ നടത്തുന്നത്​.
പ്രമുഖ ആർക്കിടെക്റ്റും ഉർവി ഫൌണ്ടേഷൻ ചെയർമാനുമായ ഹസൻ നസീഫ് മുഖ്യാതിഥി ആയിരിക്കും. ടീൻസ്മീറ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.cfqatar.org എന്ന വെബ്സൈറ്റ് വഴിയോ 33173616, 33368148 എന്ന വാട്സ് ആപ്പ് നമ്പരുകൾ വഴിയോ പേര് രജിസ്​റ്റർ ചെയ്യണം.

Tags:    
News Summary - Kerala day with teens meet, Qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.