ദോഹ: കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്‍െറ റീകാര്‍പ്പറ്റിംഗ് ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാതെയും വലിയ വിമാനങ്ങള്‍ ഇറങ്ങുന്നത് സാങ്കേതിക സൗകര്യങ്ങളില്ളെന്ന വാദമുയര്‍ത്തിയും കരിപ്പൂര്‍ എയര്‍പോര്‍ട്ട് തകര്‍ക്കാനുളള ഗൂഡാലോചനയാണ് നടക്കുന്നതെന്ന് കള്‍ച്ചറല്‍ ഫോറം ഖത്തര്‍ പഠന റിപ്പോര്‍ട്ട്. ‘ കരിപ്പൂരില്‍ നടക്കുന്നത് ഗൂഡാലോചന' എന്ന തലക്കെട്ടില്‍ കള്‍ച്ചറല്‍ ഫോറം ഖത്തര്‍, മലപ്പുറം, കോഴിക്കോട് ജില്ല കമ്മിറ്റികള്‍ സംഘടിപ്പിച്ചുവരുന്ന കാമ്പയിന്‍െറ ഭാഗമായി പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടിലാണ് എയര്‍പോര്‍ട്ടിനെതിരെ നടക്കുന്ന ഗൂഡാലോചനകള്‍ വ്യക്തമാക്കുന്നത്.
ഇന്‍റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐ.സി. എ) തയാറാക്കിയ എയറോഡ്രോം മാനദണ്ഡങ്ങള്‍ പ്രകാരം കരിപ്പൂരില്‍ വൈഡ് ബോഡീഡ് വിമാനങ്ങള്‍ ഇറങ്ങാന്‍ ഇപ്പോള്‍ നിലവിലുളള 2850 മീറ്റര്‍ റണ്‍വെ തീര്‍ത്തും മതിയാകുമെന്നിരിക്കെ മറിച്ചുളള പ്രചാരണങ്ങള്‍ സ്വകാര്യ ലോബിയുടെ സാമ്പത്തികവും രാഷ്ട്രീയവുമായ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയാണ്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ കോഡ് ഫോര്‍ .ഡി ആയി നിജപ്പെടുത്തിയ കരിപ്പൂരില്‍ ഭാരനിയന്ത്രണങ്ങള്‍ക്കു വിധേയമായി ഫോര്‍. ഇ ക്ളാസിലെ വിമാനങ്ങളും സര്‍വീസ് നടത്താമെന്ന് എയര്പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യ തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഏറ്റവും മികച്ച അപ്രോച്ച് സംവിധാനങ്ങളാണ് ലാന്‍റിങ്ങിനും ടേക് ഓഫിനും കരിപ്പൂര്‍ വിമാന ത്താവള ത്തില്‍ ഉപയോഗിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇനിയും പുതുതായി ഭൂമി ഏറ്റെടുക്കാതെ തന്നെ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ ലാഭകരമായ പൊതുമേഖലാ സംരംഭമായി ഓപ്പറേറ്റ് ചെയ്യാമെന്നിരിക്കെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സമ്മര്‍ദങ്ങളും വിവാദങ്ങളുമുണ്ടാകുന്നത് കരിപ്പൂരിന്‍െറ ഭാവിയെ ഇരുട്ടിലാഴ്ത്താനുളള നിഗൂഢ ശ്രമത്തിന്‍െറ ഭാഗമാണ്. കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാനുളള ശ്രമങ്ങള്‍ക്കെതിരെ പ്രവാസി സംഘടനകളുടെ ഭാഗത്ത് നിന്നും രാഷ്ട്രീയമായ ഇടപെടലുകളും ജനാധിപത്യ പ്രക്ഷോഭങ്ങളും ഉണ്ടാവണമെന്ന് കള്‍ച്ചറല്‍ ഫോറം നേതാക്കള്‍ ആവശ്യപ്പെട്ടു. നാട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പഠനറിപ്പോര്‍ട്ട് അധികൃതര്‍ക്ക് സമര്‍പ്പിക്കുമെന്നും ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും കള്‍ച്ചറല്‍ ഫോറം ഭാരവാഹികള്‍ പറഞ്ഞു. ദോഹയില്‍ നടന്ന പത്രസമ്മേളനത്തില്‍ ഐ.സി.ബി.എഫ് മുന്‍ പ്രസിഡന്‍റും സാമൂഹിക പ്രവര്‍ത്തകനുമായ കരീം അബ്ദുല്ലക്ക് കോപ്പി നല്‍കി കള്‍ച്ചറല്‍ ഫോറം ആക്ടിംഗ് പ്രസിഡന്‍റ് സുഹൈല്‍ ശാന്തപുരം, കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഉപദേശക സമിതി അംഗം ഫരീദ് തിക്കോടി എന്നിവര്‍ പ്രകാശനം ചെയ്തു. പത്രസമ്മേളനത്തില്‍ പഠന സമിതി ചെയര്‍മാന്‍ യാസിര്‍.എം. അബ്ദുല്ല, കള്‍ച്ചറല്‍ ഫോറം മലപ്പുറം ജില്ല പ്രസിഡന്‍റ് റഷീദ് അലി പി എം, കോഴിക്കോട് ജില്ല പ്രസിഡന്‍ററ് കെ ടി മുബാറക്, മറ്റ് ഭാരവാഹികളായ വി.കെ ല ത്തീഫ് തിക്കോടി, മുനീഷ് എ സി, ഷാഫി മൂഴിക്കല്‍, മജീദ് മൈലിശ്ശേരി, ടി.കെ ബഷീര്‍, ഫൈസല്‍ ടിടി, അലവിക്കുട്ടി, നഈം ഇന്‍തിസാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.