ഗൾഫിലെ ആറ് കേന്ദ്രങ്ങളിലേക്കാണ് സർവിസിന് അപേക്ഷിച്ചത്
ദോഹ: ഡിസംബറിൽ ഉദ്ഘാടനം ചെയ്യുന്ന കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ദോഹയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് നടത്തിയേക്കും. ഡിസംബർ ഒമ്പതിന് ഉദ്ഘാടനം ചെയ്യുന്ന കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് തൊട്ടടുത്ത ദിവസം തന്നെ ദോഹയിലേക്ക് സർവിസ് ആരംഭിക്കാനാണ് ശ്രമം. ഇതോെടാപ്പം ഗൾഫിലെ മറ്റ് അഞ്ച് കേന്ദ്രങ്ങളിലേക്കും സർവിസിനുള്ള അനുമതി തേടിയിട്ടുണ്ട്. ഇതിനായി ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷന് (ഡി.ജി.സി.എ) അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അേപക്ഷ അംഗീകരിക്കുകയും സമയക്രമം അനുവദിച്ചതിന് ശേഷം ടിക്കറ്റ് ബുക്കിങ് ആരംഭിക്കും. ദോഹ– കണ്ണൂർ സെക്ടറിൽ ആഴ്ചയിൽ നാല് സർവിസിനാണ് ശ്രമം.
ഖത്തറിലുള്ള കണ്ണൂർ, കാസർകോട് ജില്ലക്കാർക്കും കോഴിക്കോട് ജില്ലയുടെ ചില ഭാഗങ്ങളിൽ നിന്നുള്ളവർക്കും കണ്ണൂരിൽ നിന്നുള്ള സർവിസ് പ്രയോജനപ്പെടും. എയർ ഇന്ത്യ എക്സ്പ്രസിെൻറ ബോയിങ് 737– 800 വിമാനമായിരിക്കും കണ്ണൂർ– ദോഹ സർവീസിന് ഉപയോഗിക്കുക. സ്വകാര്യ എയർലൈനുകളും കണ്ണൂർ– ദോഹ റൂട്ടിൽ സർവീസ് ആരംഭിച്ചേക്കും. ദുബൈ, അബൂദബി, കുവൈത്ത്, മസ്കത്ത്, ഷാർജ എന്നിവിടങ്ങളിലേക്കും കണ്ണൂരിൽ നിന്ന് സർവിസ് നടത്തിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.