‘ജെല്ലിക്കെട്ട്’ വേണമെന്ന് ഖത്തര്‍ തമിഴര്‍ സംഘം

ദോഹ: തമിഴ്നാട്ടില്‍ ജെല്ലികെട്ടുനടത്താന്‍ അനുമതി തേടി ഇന്ത്യന്‍ പ്രധാനമന്ത്രിക്ക്ഹര്‍ജി നല്‍കുന്നതിന്‍െറ ഭാഗമായി ഖത്തര്‍ തമിഴര്‍ സംഘം ഒപ്പുശേഖരണം നടത്തി.  ദോഹയിലെ ഓള്‍ഡ് ഐഡിയല്‍ സ്കൂളിനു സമീപത്തെ തമിഴ് ഇല്ലം ഓഫീസില്‍ നടന്ന ഒപ്പുശേഖരണത്തില്‍ പങ്കെടുത്തവര്‍ ജെല്ലിക്കെട്ടിനുവേണ്ടി ശക്തമായ ആവശ്യമുയര്‍ത്തി. തമിഴ്നാടിന്‍െറ കാര്‍ഷിക കായികാഘോഷമായ ജെല്ലിക്കെട്ട് നടത്താതിരിക്കാനുള്ള നീക്കം യാതൊരു തരത്തിലും അംഗീകരിക്കാനാകില്ളെന്നും സംഘടനപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു. തമിഴ്സോദരര്‍ നടത്തുന്ന സമരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് നടത്തിയ ഒപ്പുശേഖരണത്തില്‍ ആയിരത്തോളം പേര്‍ പങ്കാളികളായി.  ഒപ്പുകളടങ്ങിയ ഹര്‍ജി ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി പി .കുമരന് കൈമാറും എന്നും ഖത്തര്‍ തമിഴര്‍ സംഘം നേതാക്കള്‍ അറിയിച്ചു. അതിനൊപ്പം ഹര്‍ജിയുടെ കോപ്പി പ്രധാനമനന്ത്രിയുടെ ഓഫീസിലേക്ക് മെയില്‍ ചെയ്യുമെന്നും നേതാക്കള്‍ പറഞ്ഞു. ഖത്തര്‍ തമിഴര്‍ സംഘം പ്രസിഡണ്ട് ദുരൈസാമി കുപ്പന്‍ ,വൈസ് പ്രസിഡണ്ട് ഗൗരിശങ്കര്‍ തുടങ്ങിയവര്‍ ഹര്‍ജിയിലെ ഒപ്പശേഖരണത്തിന് നേതൃത്വം നല്‍കി.
 

Tags:    
News Summary - jellikettu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.