ദോഹ: ഖത്തറിന് മേൽ ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങൾ അന്താരാഷ്ട്ര ഇസ്ലാമിക പണ്ഡിത സഭയെ കരമ്പട്ടികയിൽ ഉൾപ്പെടുത്തിയ നടപടിക്കെതിരെ സംഘടന നിയമ നടപടിക്ക് തയ്യാറെടുക്കുന്നു. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും നിയമ നടപടി സ്വീകരിക്കാൻ തയ്യാറെടുത്തതായി സംഘടന വ്യക്തമാക്കി.
സംഘടനയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയ ഈ നടപടിക്കെതിരിൽ കർശനമായ രീതിയിൽ നിയമ യുദ്ധം നടത്താനാണ് തീരുമാനമെന്ന് സെക്രട്ടറി ജനറൽ ഡോ. അലി മുഹ്യുദ്ദീൻ അൽഖുറദാഗി വ്യക്തമാക്കി.
ഐക്യരാഷ്ട്ര സഭ പോലും അംഗീകരിക്കാത്ത നടപടിയാണിത്. അത് കൊണ്ട് തന്നെ ഈ നീക്കത്തെ ശക്തമായി നേരിടുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യമാണ് രാജ്യങ്ങൾ സംഘടനക്ക് മേൽ ആരോപിച്ചിരിക്കുന്നത്. രൂപീകരണ കാലഘട്ടം മുതൽ ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ ശക്തമായി പ്രതികരിച്ച പാരമ്പര്യമാണ് സംഘടനക്കുള്ളത്. തുടക്കം മുതൽ നീതിയും സമാധാനവും സ്വാതന്ത്ര്യവും ലോകത്ത് പുലരണമെന്നാണ് സംഘടന ആഗ്രഹിച്ചിട്ടുള്ളത്. അതിന് വേണ്ടിയുള്ള ആഹ്വാനങ്ങളാണ് നടത്തിയതും. ഇസ്ലാമികപരമായ കാര്യങ്ങളിൽ പണ്ഡിതപരമായ നേതൃത്വമാണ് സംഘടന നൽകുന്നത്. നിലവിൽ ആഗോള തലത്തിൽ 90000 ഓളം പണ്ഡിതർ സംഘടനയിൽ അംഗങ്ങളാണ്. ലോക മുസ്ലിം സമൂഹത്തിന് മാതൃകാ പരമായ നേതൃത്വമാണ് പണ്ഡിത സഭ നൽകുന്നത്. ഇൗ പ്രവർത്തന രീതി തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.