ദോഹ: ഇൻകാസ് ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ജൂലൈ 18 വെള്ളിയാഴ്ച്ച രാവിലെ ഏഴു മണി മുതൽ 11മണി വരെ ദോഹ സി റിങ് റോഡിലെ റിയാദ മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് ക്യാമ്പ്. മുൻകൂട്ടിയുള്ള രജിസ്ട്രേഷൻ മുഖേനയാണ് പ്രവേശനം. സൗജന്യ രക്തപരിശോധന, ഡോക്ടറുടെ കൺസൾട്ടേഷൻ എന്നിവ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ, വെൽകെയർ ഖത്തർ ഫാർമസി എന്നിവയുമായി സഹകരിച്ച് ക്യാമ്പിൽ മരുന്ന് വിതരണവും നടക്കും. കൂടുതൽ വിവരങ്ങൾക്ക് 70677650, 66708389, 55220632, 66930135 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.