ദോഹ: ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിെൻറ നേതൃത്വത്തിൽ ഇന്ത്യൻ സ്കൂളുകളിലെ അധ്യാപകരുടെ ചർച്ചാ ഫോറം സംഘടിപ്പിച്ചു. നമ്മുടെ കുട്ടികൾ കൂടുതൽ അർഹിക്കുന്നു എന്ന തലക്കെട്ടിൽ നടന്ന പരിപാടിയിൽ 12 ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള അധ്യാപകർ പെങ്കടുത്തു. ഡിജിറ്റൽ അധ്യാപനത്തെയും ഭാവിയിലെ സാമൂഹിക^ സാമ്പത്തിക മാറ്റങ്ങൾക്ക് അനുസൃതമായി കുട്ടികളെ തയാറാക്കേണ്ടതിെൻറ ആവശ്യകതയെയും പറ്റി സംസാരിച്ച് മോഡറേറ്റർ ഒാസ്റ്റിൻ സോളമൻ ആണ് ചർച്ചക്ക് തുടക്കമിട്ടത്.
നിലവിലെ സിലബസും അധ്യാപന രീതികളും കുട്ടികളുടെ വളർച്ചയും എല്ലാം ചർച്ചയിൽ വിഷയമായി ഉയർന്നുവന്നു. സാേങ്കതിക വിദ്യകളുടെ മാറ്റങ്ങളുടെയും ഭാവിയിലെ ആവശ്യകതകളും വെല്ലുവിളികളും എല്ലാം കണക്കിലെടുത്ത് അധ്യാപന രീതിയിൽ വരുത്തേണ്ട മാറ്റങ്ങളും ചർച്ച ചെയ്തു. കുട്ടികളെ കൂടുതൽ പ്രായോഗികമതികളും അനുഭവ സമ്പന്നരും ആക്കുന്നതിനുള്ള അധ്യാപന രീതികൾ കൈക്കൊള്ളാനും ആഹ്വാനം ചെയ്തു. ചർച്ചയിൽ പെങ്കടുത്തവരെ ശാന്തിനികേതൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. സുഭാഷ് നായർ അനുമോദിച്ചു. നസിയ തസ്ഹീൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.