Posted On
date_range Updated On
date_range ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ രക്തദാന ക്യാമ്പ്
ദോഹ: ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ (ഐപാക്) കമ്മിറ്റി ഹമദ് മെഡിക്കൽ കോർപറേഷൻ ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ രണ്ടാമത് രക്തദാന ക്യാമ്പിൽ നൂറോളം പേർ രക്തദാനം നിർവഹിച്ചു. ഉച്ചക്ക് മൂന്നു മണിക്ക് തുടങ്ങിയ ക്യാമ്പ് രാത്രി 8. 30 വരെ നീണ്ടുനിന്നു. രക്തദാന ക്യാമ്പിന് ഹനീഫ് പേരാൽ, അബ്ദുറഹിമാൻ എരിയാൽ, അമീർ അലി, ഷാനവാസ്, സജീർ, ജാഫർ വക്ര, സമീർ കെ.ഐ, ജാസിർ മാങ്ങാട്, പ്രസാദ്, ഷെഫിൻ വക്ര, മുഹമ്മദ് അലി ശിഹാബ്, അസ്കർ തളങ്കര, ഇക്ബാൽ തുടങ്ങിയവർ ക്യാമ്പിനു നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.