Posted On
date_range Updated On
date_range ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ
ദോഹ: ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും പരിഹാരം കാണുന്നതിനുമായുള്ള ഇന്ത്യന്‍ എംബസിയുടെ ഓപണ്‍ ഹൗസ് വ്യാഴാഴ്ച നടക്കും. ട്വിറ്ററിലൂടെയാണ് ഇന്ത്യന്‍ എംബസി ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ അംബാസഡർ ഡോ. ദീപക് മിത്തല്‍ പങ്കെടുക്കും.
ഉച്ചക്കുശേഷം മൂന്നുമുതല്‍ അഞ്ചുവരെ എംബസിയില്‍ നേരിട്ടെത്തിയും അഞ്ചുമുതല്‍ ഏഴുവരെ വരെ സൂം മീറ്റിങ് വഴിയും (മീറ്റിങ് ഐ.ഡി 23696769414, പാസ്വേഡ് -112200) ഓപണ്‍ ഹൗസില്‍ പങ്കെടുക്കാം. 5509 7295 ടെലഫോണ്‍ നമ്പര്‍ വഴിയും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.