ഇ​ൻ​കാ​സ് മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​ സംഘടിപ്പിച്ച ആ​ഘോ​ഷ പ​രി​പാ​ടി

ഇ​ൻ​കാ​സ് തെരഞ്ഞെടുപ്പ് വി​ജ​യം ആ​ഘോ​ഷി​ച്ചു

ദോ​ഹ: യു.​ഡി.​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ൽ പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​ലും മ​ല​പ്പു​റം ജി​ല്ല​ക്ക് നാ​ല് മ​ന്ത്രി​സ്ഥാ​നം ല​ഭി​ച്ച​തി​ലും സ​ന്തോ​ഷം പ​ങ്കു​വെ​ച്ച് ഖ​ത്ത​ർ ഇ​ൻ​കാ​സ് മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷ പ​രി​പാ​ടി ന​ട​ത്തി. തു​മാ​മ മാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​വ​ർ​ത്ത​ക​ർ മ​ധു​രം വി​ത​ര​ണം ചെ​യ്തു.

ഇ​ൻ​കാ​സ് കൊല്ലം ജി​ല്ലയിലെ പ്രവർത്തകർ കേക്ക് മുറിച്ച് ആഘോഷിക്കുന്നു

ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ച​ന മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ന​ട​ന്നു. വി​ജ​യി​യാ​യ അ​നി​ൽ ജോ​സ​ഫി​ന് ജി​മാ​ക്സ് ഡ​യ​റ​ക്ട​ർ ഫൈ​സ​ൽ റ​സാ​ക്ക് സ​മ്മാ​നം കൈ​മാ​റി. ച​ട​ങ്ങി​ൽ ജി​ല്ല പ്ര​സി​ഡ​ന്റ് നൗ​ഫ​ൽ ക​ട്ടു​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​ഫ​ർ ക​മ്പാ​ല, സ​ലീം എ​ട​ശ്ശേ​രി, നി​യാ​സ് കൈ​പ്പ​ങ്ങ​ൽ, വ​സീം, ര​ജീ​ഷ്, ബാ​ബു, ജാ​ബി​ർ, നി​ഷാ​ദ്, ശ​ര​ത് കോ​ട്ട​ക്ക​ൽ, സൈ​താ​ലി വെ​ളി​യ​ൻ​കോ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ദോ​ഹ: നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫി​ന് കേ​ര​ള​ത്തി​ലും കൊ​ല്ലം ജി​ല്ല​യി​യും ഉ​ണ്ടാ​യ ഉ​ജ്ജ്വ​ല വി​ജ​യം ഖ​ത്ത​ർ ഇ​ൻ​കാ​സ് കൊ​ല്ലം ജി​ല്ലാ നേ​താ​ക്ക​ൾ മ​ധു​ര പ​ല​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത് ആ​ഘോ​ഷി​ച്ചു. പ​രി​പാ​ടി​ക്കി​ട​യി​ൽ ജി​ല്ല​യി​ൽ നി​ന്നു​ള്ള മ​ന്ത്രി​മാ​ർ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ പ്ര​വ​ത്ത​ർ​ക​രെ അ​ഭി​വാ​ദ്യം ചെ​യ്തു. ദോ​ഹ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ന് ജി​ല്ല​യി​ലെ സീ​നി​യ​ർ നേ​താ​ക​ളാ​യ പ്ര​ദീ​പ്‌ പി​ള്ള, ജോ​യ് പോ​ച്ച​വി​ള​യി​ൽ, നൗ​ഷാ​ദ് ക​രി​ക്കോ​ട്, ഷാ​ജി ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ​ജീ​ദ് താ​ജു​ദീ​ൻ, മോ​ൾ​സി മാ​ത്യു, സ​ജീ​ബ് ക​രു​നാ​ഗ​പ്പ​ള്ളി, അ​ഭി​ലാ​ഷ്, ജേ​ക്ക​ബ്, ജോ​ജി കു​ള​ത്തു​പ്പു​ഴ, മ​ഞ്ജു​നാ​ഥ് ശൂ​ര​നാ​ട്, പ്ര​ഭു, ഷാ​ജ​ഹാ​ൻ കൂ​ട്ടി​ക്ക​ട, ഇ​ഖ്ബാ​ൽ, രാ​ജീ​വ്‌ ചാ​ണ്ടി, ശ​ര​ത്, സൈ​മ​ൺ, അ​മ​ല ജോ​യ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ദോ​ഹ: യു.​ഡി.​എ​ഫ് സ​ർ​ത്താ​ർ സ​ത്യ​പ്ര​തി​ഞ്ജ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റ​തി​ൽ കൊ​ല്ലം ജി​ല്ല​യി​ലെ യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ആ​ഘോ​ഷി​ച്ചു. നേ​താ​ക്ക​ളാ​യ ഹാ​ഷിം അ​പ്സ​ര, നി​ഷാ​ദ് നി​സാ​ർ കൊ​ട്ടാ​ര​ക്ക​ര, നി​ഷാ​ന്ത്, അ​നീ​സ്, കൃ​ഷ്ണേ​ഷ്, ഷി​ബു, റാ​ഫി, മു​ഹ​മ്മ​ദ് ഷാ, ​അ​നി​ൽ കു​ണ്ട​റ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Incas celebrate election victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.