ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഡോ. കൂട്ടിൽ മുഹമ്മദലി സംസാരിക്കുന്നു
ദോഹ: ജീവിതത്തിന്റെ സർവ മേഖലകളിലും മാർഗദർശനം നൽകുന്ന ഇസ്ലാമിന്റെ ധാർമിക മൂല്യങ്ങൾ ജീവിതത്തിൽ പകർത്താൻ വിദ്യാർഥി സമൂഹം ശ്രദ്ധിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള സംസ്ഥാന സമിതി അംഗവും ഇസ്ലാമിക് പബ്ലിഷ് ഹൗസ് ഡയറക്ടറുമായ ഡോ. കൂട്ടിൽ മുഹമ്മദലി. അപകർഷ ബോധത്തോടെയല്ല, ആത്മാഭിമാനത്തോടെയാണ് മതത്തെയും മൂല്യങ്ങളെയും ഉയർത്തിപ്പിടിക്കേണ്ടത്. അൽമദ്റസ അൽഇസ്ലാമിയ വിദ്യാർഥികളുമായി ശാന്തിനികേതൻ സ്കൂളിൽ സംവദിക്കുകയായിരുന്നു അദ്ദേഹം.
ആനുകാലിക സംഭവ വികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും നിലപാട് രൂപപ്പെടുത്തുകയും സാമൂഹിക ബോധമുള്ളവരായിത്തീരുകയും ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മദ്റസ പ്രിൻസിപ്പൽ ആദം ശാന്തപുരം അധ്യക്ഷത വഹിച്ചു.
സെക്കൻഡറി വിഭാഗം തലവൻ ജാസിഫ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ സാലിഹ് ശിവപുരം നന്ദിയും പറഞ്ഞു. ഹംസ, സൽമാൻ, ഫജ്റുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.