ദോഹ: ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള അപ്പെക്സ് സംഘടനകളുടെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ നിന്നും നാടകീയമായി മുന്‍ ഐ.സി.ബി.എഫ് പ്രസിഡന്‍റ് കരിം അബ്ദുല്ല പിന്മാറി. ഇതോടെ ഡേവിസ് എടക്കളത്തൂര്‍ പ്രസിഡന്‍റായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഈ മാസം 17 ആയിരുന്നു നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. കടുത്ത മല്‍സരം ഉണ്ടാകുമെന്ന പ്രതീതി ജനിപ്പിച്ച രംഗത്തത്തെിയ കരീം അബ്ദുല്ലയുടെ പിന്‍മാറ്റത്തിന്‍െറ കാരണം അറിവായിട്ടില്ല. പിന്‍മാറ്റത്തെ കുറിച്ച് ഒൗദ്യോഗികമായി അദ്ദേഹം പ്രതികരിച്ചിട്ടുമില്ല.
എന്നാല്‍ മുന്‍നിശ്ചയിച്ച പ്രകാരമുള്ള മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് മറ്റന്നാള്‍ നടക്കും. ഡേവിസ് എടക്കളത്തൂരിന്‍െറ പാനലില്‍ സംസ്കൃതി മുന്‍ ജനറല്‍ സെക്രട്ടറി പി. എന്‍ ബാബുരാജന്‍, ഇഖ്ബാല്‍ ചേറ്റുവ (ഇരുവരും കേരളം), നിലവിലെ ജോ.സെക്രട്ടറി മഹേഷ് ഗൗഡ (കര്‍ണാടക), കമ്മിറ്റി അംഗം മാല കൃഷ്ണന്‍ (ഗുജ്റാത്ത്), മറ്റൊരു കമ്മിറ്റി അംഗം നിവേദിത കേത്കല്‍ (മഹാരാഷ്ട്ര), സുരണ്ണ പ്രകാശ് (ആന്ധ്ര), ടി.ശശികാന്ത് എന്നിവരാണു മാനേജിങ് കമ്മിറ്റിയിലേക്കു മല്‍സരിക്കുന്നത്. എന്നാല്‍ നാലുപേര്‍ കൂടി രംഗത്തുണ്ട്. ഐ ബി പി എനി(ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷനല്‍ നെറ്റ്വര്‍ക്ക്) ല്‍ തിരഞ്ഞെടുപ്പ് ഉണ്ടായിരിക്കില്ല. എതിര്‍ സ്ഥാനാര്‍ഥികള്‍ ഇല്ലാത്തതിനാല്‍ നിലവിലെ പ്രസിഡന്‍റ് കെ എം വര്‍ഗീസിന്‍െറ നേതൃത്വത്തിലുള്ള മാനേജിംഗ് കമ്മിറ്റി തുടരും. 24നാണ് ഐസിസി തിരഞ്ഞെടുപ്പ്.
മിലന്‍ അരുണ്‍ പാനലില്‍ സുരേഷ് കരിയാട്, മണികണ്ഠന്‍, ജാഫര്‍ഖാന്‍, ജൂട്ടാസ് പോള്‍, പ്രസാദ് (ആന്ധ്ര) എന്നിവര്‍ മാനേജ്മെന്‍റ് കമ്മിറ്റിയിലേക്കു മല്‍സരിക്കുന്നു. സുധീഷ്, സലിം,, കെ.ആര്‍.ജി പിള്ള, സെയ്തലി, പത്മ, മന്ഥ ശ്രീനിവാസ് എന്നിവരും മല്‍സരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.