ദോഹ: ഇന്ത്യൻ തൊഴിലാളികൾക്കുവേണ്ടി ഐ.സി.ബി.എഫുമായി സഹകരിച്ച് ഇന്ത്യൻ എംബസിയുടെ പ്രത്യേക കോൺസുലാർ ക്യാമ്പ് നടത്തി. ദോഹ ഏഷ്യൻ ടൗണിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു ക്യാമ്പ്. പാസ്പോർട്ട് സംബന്ധമായും വിവിധ ആവശ്യങ്ങൾക്കായുള്ള അറ്റസ്റ്റേഷനുകൾക്കുമായി തൊഴിലാളികളടക്കമുള്ള നിരവധി പേർ കോൺസുലാർ സേവനം പ്രയോജനപ്പെടുത്തി. ഐ.സി.ബി.എഫ് വളന്റിയർമാർ ക്യാമ്പിലെത്തിയ തൊഴിലാളികൾക്ക് ഓൺലൈനിലൂടെ ഫോറങ്ങൾ പൂരിപ്പിച്ചു നൽകി. ആംഫി തിയറ്റർ കൗണ്ടറിലാണ് ആദ്യം ക്യാമ്പ് നിശ്ചയിച്ചിരുന്നതിനാൽ രാവിലെ എട്ടു മുതൽ തൊഴിലാളികളടക്കമുള്ളവർ അവിടെയെത്തി കാത്തുനിൽക്കുന്നതിനിടയിലാണ് സമീപത്തെ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് ക്യാമ്പ് മാറ്റിയതായി നോട്ടീസ് പതിച്ചത്. ആളുകളുടെ സൗകര്യം കണക്കിലെടുത്താണ് കോൺസുലാർ ക്യാമ്പ് സമീപത്തെ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്കു മാറ്റിയതെന്നും ക്യാമ്പിലെത്തിയവരെ സഹായിക്കാൻ വളന്റിയർമാർ കരുതലോടെ കൂടെയുണ്ടായിരുന്നതായും ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാൻ പറഞ്ഞു. രാവിലെ 10 മുതൽ 12 വരെ നടന്ന ക്യാമ്പിൽ എംബസി ഉദ്യോഗസ്ഥരും ജീവനക്കാരും സേവനം ഉറപ്പുവരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.