മനുഷ്യാവകാശ സംരക്ഷണം ഉറപ്പാക്കുന്നതില്‍ ഖത്തര്‍ പ്രതിബദ്ധം

ദോഹ: മനുഷ്യാവകാശ സംരക്ഷണത്തിനും അത് ഉറപ്പാക്കുന്നതിലും ഖത്തര്‍ നടത്തുന്ന അശ്രാന്ത ശ്രമങ്ങള്‍ തുടരുമെന്നും ഇക്കാര്യത്തില്‍ യു.എന്‍ മനുഷ്യാവകാശ സമിതി  പോലെയുള്ള അന്താരാഷ്ട്ര സംഘടനകളുമായി ശക്തമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ഖത്തര്‍ വ്യക്തമാക്കി. മനുഷ്യാവകാശ സമിതിയുടെ റിപ്പോര്‍ട്ടിന്‍മേല്‍ യു.എന്‍ ആസ്്ഥാനത്ത് നടന്ന 71ാമത് യു.എന്‍ പൊതുസഭയില്‍ സംസാരിക്കുകയായിരുന്ന ഖത്തര്‍ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹ്മദ് ബിന്‍ സൈഫ് അല്‍ഥാനിയാണ് മനുഷ്യാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് ഖത്തര്‍ നിലപാട് വ്യക്തമാക്കിയത്. പ്രാദേശിക അന്താരാഷ്ട്ര തലങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് യു.എന്‍ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന്‍്റെ ഭാഗമായി ഖത്തര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഖത്തറിന്‍്റെ മഹത്തായ ലക്ഷ്യമായ വിഷന്‍ 2030ന്‍്റെ ആറാം ഭാഗമായ മനുഷ്യാവകാശ സംരക്ഷണവും മനുഷ്യാവകാശ ഉയര്‍ച്ചയും നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇതെന്നും അവര്‍ ചൂണ്ടിക്കാട്ടി. 
വിദ്യാഭ്യാസ രംഗത്തും ഖത്തര്‍ പ്രത്യേക ശ്രദ്ധയാണ് പതിപ്പിക്കുന്നതെന്നും വിദ്യാഭ്യാസ രംഗത്ത് വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുന്നുണ്ടെന്നും പ്രത്യേകിച്ചും അടിയന്തിര സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളിലും പ്രദേശങ്ങളിലും ഇത് നടപ്പിലാക്കുന്നുണ്ടെന്നും ശൈഖ ആലിയ  കൂട്ടിച്ചേര്‍ത്തു. 
വിഷന്‍ 2030ന്‍്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി മനുഷ്യാവകാശ രംഗത്ത് ഖത്തര്‍ ദേശീയ തലത്തില്‍ പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ടെന്നും ഇത് ഖത്തര്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്നും കൂടാതെ സ്ത്രീകള്‍, കുട്ടികള്‍, പരസഹായം ആവശ്യമായ ആളുകള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കുന്നുവെന്നും കൂടാതെ മനുഷ്യക്കടത്തിനെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിച്ചിട്ടുണ്ടെന്നും അവര്‍ യൂ.എന്‍ പൊതുസഭയില്‍ വ്യക്തമാക്കി. 
സിറിയയിലും ഫലസ്തീനിലും അവിടത്തെ ജനങ്ങള്‍ക്ക് നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ മനുഷ്യാവകാശ സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്നും ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം മുന്നോട്ട് വന്ന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.മനുഷ്യാവകാശ  രംഗത്ത് സാങ്കേതിക സഹായം നല്‍കുന്ന സമിതിയുടെ പ്രവര്‍ത്തനങ്ങളെ ഖത്തര്‍ അഭിനന്ദിച്ചു.
 

Tags:    
News Summary - Human rights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.