ടി.എൻ. പ്രതാപൻ എം.പി സംസാരിക്കുന്നു
ദോഹ: ‘ഹയ്യാ കെട്ടുങ്ങൽ’ എന്ന പേരിൽ ഒരുമാസമായി നടന്നുവരുന്ന വിവിധ പരിപാടികളുടെയും ഖത്തറിലെ പരിപാടികളുടെയും സമാപന പരിപാടികൾ ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ അമീർ അലി സ്വാഗതം പറഞ്ഞു. ഏനാമാക്കൽ കെട്ടുങ്ങൽ വെൽഫെയർ അസോസിയേഷൻ (ഇക്വ) പ്രസിഡന്റ് റഷീദ് ഖാലിദ് അധ്യക്ഷം വഹിച്ചു.
ലോക ഫുട്ബാൾ മാമാങ്കം ഏറ്റവും സമാധാനപരമായ ആസ്വാദ്യാനുഭവമാക്കിയ ഖത്തറിനെ ടി.എൻ. പ്രതാപൻ എം.പി അഭിനന്ദിച്ചു. അതിജീവനത്തിന്റെയും ഇഛാശക്തിയുടെയും മാത്രമല്ല എതിരാളികളെ സ്നേഹംകൊണ്ട് അടുപ്പിച്ച് നിർത്തുന്ന അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ലോക ഭരണാധികാരികൾക്ക് മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോകകപ്പ് സ്റ്റേഡിയങ്ങളുടെ കളിക്കളങ്ങൾ ചിട്ടപ്പെടുത്താൻ നിയോഗിക്കപ്പെട്ട, കെട്ടുങ്ങൽ സ്വദേശി സോമസുന്ദരൻ മാമ്പുള്ളിയെ ആദരിച്ചു. പത്താംതരത്തിൽ ഉന്നത വിജയം നേടിയ നിലോഫർ അൽത്താഫിന് ടി.എൻ. പ്രതാപൻ എം.പി മെമേൻറാ സമ്മാനിച്ചു. അനസ് ഹമീദ്, റഷീദ് ബുഹാരി, ഷാഹുൽ ഹമീദ് എന്നിവർ നേതൃത്വം നൽകി. ഷിബിന മഷൂദ്, സോമ സുന്ദരൻ, അൽത്താഫ് നൂറുദ്ദീൻ, കെ.ബി.എഫ് പ്രസിഡൻറ് ഷാനവാസ് ബാവ, ഇക്വ ട്രഷറർ അബ്ദുൾ അസീസ് തുടങ്ങിയവർ സംസാരിച്ചു. മുഷ്താഖ് ഹാരിദ് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.