രാജ്യത്ത് കോവിഡ് വാക്സിനേഷൻ കാമ്പയിൻ പുരോഗമിക്കുകയാണ്. മുൻഗണന പട്ടികയിൽ ഇല്ലാത്തവർക്കും
ആരോഗ്യമന്ത്രാലയത്തിെൻറ വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം
ദോഹ: ഖത്തറിൽനിന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചതിനുശേഷം ആറുമാസത്തിനുള്ളിൽ തിരിച്ചെത്തുന്നവർക്ക് ഇനി ക്വാറൻറീൻ വേണ്ട. നേരത്തേ ഇതു മൂന്നുമാസമായിരുന്നു. പൊതുജനാരോഗ്യമന്ത്രാലയം ഈ കാലയളവ് ആറുമാസമാക്കി നീട്ടി ക്വാറൻറീൻ നയത്തിൽ മാറ്റംവരുത്തുകയായിരുന്നു. ഇന്ത്യയടക്കമുള്ള കോവിഡ് ഭീഷണി കൂടുതലുള്ള രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് ഖത്തറിൽ ഏഴുദിവസം ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാണ്. കോവിഡ് ഭീഷണി കുറവുള്ള രാജ്യങ്ങളുടെ പട്ടിക ഖത്തർ പുറത്തിറക്കുന്നുണ്ട്.
സാഹചര്യങ്ങൾ വിലയിരുത്തിയാണ് ഇത്തരത്തിലുള്ള ഗ്രീൻ ലിസ്റ്റ് ഖത്തർ പുറത്തിറക്കുന്നത്. ഇൗ പട്ടികയിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ നിലവിലില്ല. പട്ടികയിൽ ഇല്ലാത്ത രാജ്യക്കാർ ഖത്തറിൽ വരുകയാണെങ്കിൽ അവർക്ക് ഏഴുദിവസം ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാണ്. ആറാംദിനം കോവിഡ് പരിശോധന നടത്തി നെഗറ്റിവ് ആയാൽ മാത്രമേ പുറത്തിറങ്ങാനാകൂവെന്നതാണ് നിലവിലെ ചട്ടം.
എന്നാൽ, ഖത്തറിൽനിന്ന് കോവിഡ് വാക്സിെൻറ രണ്ട് ഡോസും സ്വീകരിച്ചുകഴിഞ്ഞവർക്ക് ഇതിൽ ഇളവുനൽകുകയാണ് ചെയ്യുന്നത്. ഖത്തറിൽനിന്ന് മാത്രം വാക്സിൻ സ്വീകരിച്ചവർക്കാണ് ഇളവ്. ഇവർ കോവിഡ് പോസിറ്റിവായ രോഗികളുമായി സമ്പർക്കം പുലർത്തിയാലും ക്വാറൻറീൻ ആവശ്യമില്ല. എന്നാൽ, ഖത്തറിലെത്തുമ്പോൾ കോവിഡ്-19 നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. മറ്റു രാജ്യങ്ങളിൽ നിന്നും വാക്സിൻ എടുത്തവർക്ക് നിലവിൽ ക്വാറൻറീൻ ഇളവ് ലഭ്യമല്ല. വാക്സിെൻറ രണ്ടാം ഡോസും സ്വീകരിച്ചതിനുശേഷമുള്ള 14 ദിവസം കഴിഞ്ഞുള്ള ആറുമാസമാണ് പരിഗണിക്കുക. ഇവർക്കാണ് ക്വാറൻറീൻ വേണ്ടാത്തത്.
ഇത്തരത്തിലുള്ള മാതാപിതാക്കളുടെ കൂടെ വരുന്ന 16 വയസ്സുവരെയുള്ള കുട്ടികളെ ഹോട്ടൽ ക്വാറൻറീനിൽനിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. ഖത്തറിൽനിന്ന് കോവിഡ് വാക്സിെൻറ രണ്ടുഡോസും സ്വീകരിച്ച മാതാപിതാക്കൾെക്കാപ്പം ഖത്തറിലേക്ക് വരുന്ന കുട്ടികൾക്കാണിത് ബാധകമാവുക. ഇവർക്ക് ഏഴ് ദിവസം ഹോം ക്വാറൻറീൻ മതി. നിലവിൽ കുട്ടികൾക്ക് വാക്സിൻ നൽകുന്നില്ല. ഇതിനാലാണ് 16 വയസ്സിന് താഴെയുള്ള ഇത്തരം കുട്ടികൾക്കും ഹോട്ടൽ ക്വാറൻറീൻ ഒഴിവാക്കിയത്. എന്നാൽ, 16 വയസ്സിനും 18 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾ മാതാപിതാക്കളോടൊപ്പം ഖത്തറിലേക്ക് വരുകയാണെങ്കിൽ ഇവർ യാത്ര പുറെപ്പടുന്നതിന് മുമ്പ് 'വെൽകം ഹോം പാക്കേജ്' ബുക്ക് ചെയ്യുകയും നിലവിൽ വെബ്സൈറ്റിലുള്ള അതേ നടപടികൾ സ്വീകരിക്കുകയും ചെയ്യണം. ഇക്കാര്യത്തിൽ മാതാപിതാക്കൾ വാക്സിൻ സ്വീകരിച്ചാലും ഇല്ലെങ്കിലും ഇതേ മാനദണ്ഡമാണ് പാലിക്കേണ്ടത്.
അതേസമയം, ഡിസ്കവർ ഖത്തർ വെബ്സൈറ്റിലൂടെ ഒരിക്കൽ ഹോട്ടൽ ക്വാറൻറീൻ ബുക്ക് ചെയ്താൽ പിന്നെ മാറ്റംവരുത്തൽ സാധ്യമെല്ലന്ന് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്. റീ ഫണ്ടും സാധ്യമല്ല. ചില സാഹചര്യങ്ങളിലല്ലാതെ തീയതി മാറ്റാനും കഴിയില്ല. അതിനാൽ, എല്ലാ കാര്യങ്ങളും ഉറപ്പായതിനുശേഷം മാത്രം ക്വാറൻറീൻ ഹോട്ടൽ ബുക്ക് ചെയ്യണം. എന്നാൽ, ബുക്ക് െചയ്ത 18 വയസ്സിനും അതിനും മുകളിലും പ്രായമുള്ളവർ ദോഹയിലേക്കുള്ള വിമാനത്തിന് 14 ദിവസം മുമ്പ് കോവിഡ് വാക്സിെൻറ രണ്ടുഡോസും സ്വീകരിച്ചിട്ടുണ്ടെങ്കിൽ അവർക്ക് മുഴുവൻ തുകയും റീഫണ്ട് ചെയ്യും.
ഖത്തറിൽ നിന്ന് മാത്രം വാക്സിൻ സ്വീകരിച്ചവർക്കായിരിക്കും ഇത്. എന്നാൽ, ക്വാറൻറീൻ ബുക്കിങ് ചെക്ക് ഇൻ ചെയ്യുന്നതിന് 48 മണിക്കൂർ മുെമ്പങ്കിലും വാക്സിൻ സ്വീകരിച്ചതുമായി ബന്ധപ്പെട്ട അറിയിപ്പ് ഡിസ്കവർ ഖത്തറിന് ലഭിക്കണം. എന്നാൽ, മാത്രമേ റീഫണ്ട് അനുവദിക്കൂ. അല്ലെങ്കിൽ റീഫണ്ട് അനുവദിക്കില്ല. തുക റീഫണ്ട് ആകാൻ 60 ദിവസം വരെ സമയമെടുക്കും. ചില ഘട്ടങ്ങളിൽ കാൻസലേഷൻ ചാർജ് ഈടാക്കുമെന്നും അധികൃതർ അറിയിച്ചു.
കോവിഡ് വാക്സിൻ സ്വീകരിക്കാനുള്ളവരുടെ മുൻഗണനാപട്ടികയിൽ 50 വയസ്സുകാരെ കഴിഞ്ഞ ദിവസം മന്ത്രാലയം ഉൾപ്പെടുത്തിയിരുന്നു. മന്ത്രാലയത്തിെൻറ വെബ്സൈറ്റിലൂടെ വാക്സിനേഷൻ അപ്പോയിൻറ്മെൻറിനായി ആർക്കും രജിസ്റ്റർ ചെയ്യാം. മുൻഗണനാപട്ടികയിൽ ഇല്ലാത്തവർക്കും വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. ഇവരുടെ പേര് വിവരങ്ങൾ മന്ത്രാലയം സൂക്ഷിച്ചുവെക്കും. പിന്നീട് ഇവരെ ആരോഗ്യപ്രവർത്തകർ ബന്ധപ്പെടുകയും പിന്നീട് വാക്സിൻ നൽകുകയുമാണ് ചെയ്യുക.
നാലുഘട്ടമായി രാജ്യത്തെ എല്ലാവർക്കും വാക്സിൻ നൽകുകയാണ് ആരോഗ്യമന്ത്രാലയത്തിെൻറ ലക്ഷ്യം. ഇതിെൻറ ഭാഗമായാണ് കഴിഞ്ഞ ദിവസം ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിൽ (ക്യു.എൻ.സി.സി) പ്രത്യേക കേന്ദ്രം തുറന്നത്. വിപുലമായ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. മുൻഗണനപട്ടികയിൽ ഉൾെപ്പട്ട മുൻകൂട്ടി അറിയിപ്പ് ലഭിക്കുന്നവർക്കുമാത്രമേ ഇവിടെ നിന്ന് വാക്സിൻ നൽകൂവെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, നേരിട്ട് വരുന്നവർക്കും നിയന്ത്രണങ്ങൾക്ക് വിധേയമായി കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ നിന്ന് വാക്സിൻ നൽകുന്നുണ്ട്.
ആറുമാസം കണക്കാക്കുന്നത് ഇങ്ങെന
ഖത്തറിൽനിന്ന് വാക്സിൻ എടുത്താൽ നാട്ടിൽ പോകാൻ 14 ദിവസം കഴിയേണ്ടതില്ല. രണ്ടാംഡോസും സ്വീകരിച്ച ഉടൻ തന്നെ ഖത്തറിൽനിന്ന് പുറത്തുപോകാം. ഖത്തറിൽനിന്ന് മാത്രം വാക്സിൻ സ്വീകരിച്ചവർ രാജ്യത്തിന് പുറത്തുപോയി ആറുമാസത്തിനുള്ളിൽ തിരിച്ചെത്തിയാലാണ് ക്വാറൻറീൻ ആവശ്യമില്ലാത്തത്. രണ്ടാംഡോസ് സ്വീകരിച്ച് 14 ദിവസത്തിനു ശേഷമുള്ള ആറുമാസമാണ് കണക്കാക്കുക. ആറുമാസത്തിന് ശേഷമാണ് തിരിച്ചെത്തുന്നതെങ്കിലും ക്വാറൻറീൻ വേണം. ഒരാൾ വാക്സിൻ രണ്ട്ഡോസും സ്വീകരിച്ച് നാട്ടിൽ പോയി 14 ദിവസത്തിനുള്ളിലാണ് ഖത്തറിലേക്ക് തിരിച്ചുവരുന്നതെങ്കിൽ അയാൾക്കും ക്വാറൻറീൻ വേണം. രണ്ട് ഡോസും സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞാലാണ് ശരീരത്തിൽ രോഗപ്രതിരോധ ശേഷി രൂപപ്പെടുന്നത് എന്നതിനാലാണ് ഈ കാലയളവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.