Posted On
date_range Updated On
date_range ഡെലിവറി ജീവനക്കാരന് മർദനം; യുവാവ് അറസ്റ്റിൽ
ദോഹ: ഓർഡർ ചെയ്ത വസ്തുക്കളുമായെത്തിയ ഡെലിവറി ജീവനക്കാരനെ മർദിച്ച സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കെട്ടിട കോംപ്ലക്സിനുള്ളിലെത്തിയ ഡെലിവറി സർവിസ് ജീവനക്കാരനെ യുവാവ് ആക്രമിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ആളെ കൃത്യസമയത്ത് അറസ്റ്റ് ചെയ്തതായും നിയമനടപടി സ്വീകരിച്ചുവരുകയാണെന്നും ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. യുവാവ് ഡെലിവറി ജീവനക്കാരനെ ബക്കറ്റ് പോലെ തോന്നിപ്പിക്കുന്ന വസ്തുകൊണ്ട് മർദിക്കുന്നതാണ് വിഡിയോയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.