ദോഹ: ഫലസ്തീനിലെ പ്രമുഖ സംഘടനകളായ ഹമാസ്, ഫതഹ് നേതാക്കള്‍ ദോഹയില്‍ ചര്‍ച്ച നടത്തി. നേരത്തെ ദോഹയിലത്തെിയ ഫലസ്തീന്‍ മുന്‍ പ്രധാനമന്ത്രിയും ഹമാസ് ഉപനേതാവുമായ ഇസ്മയില്‍ ഹനിയ്യയും ഹമാസ് മേധാവി ഖാലിദ് മിശ്അലും ഫതഹ് നേതാവും നിലവിലെ ഫലസ്തീന്‍ പ്രസിഡന്‍്റുമായ മഹ്മൂദും അബ്ബാസുമാണ് കഴിഞ്ഞ ദിവസം ദോഹയില്‍ ചര്‍ച്ച നടത്തിയത്. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയെ സന്ദര്‍ശിച്ച മഹ്മൂദ് അബ്ബാസിനോട് ആഭ്യന്തരമായി കൂടുതല്‍ ഒത്താരുമയോട് പോകണമെന്ന സന്ദേശമാണ് അമീര്‍ നല്‍കിയത്. ഹമാസുമായി അടുത്ത ബന്ധമുള്ള രാജ്യമെന്ന നിലക്ക് ഈ ചര്‍ച്ചക്കും അമീറിന്‍്റെ താല്‍പര്യത്തിനും ഏറെ പ്രസക്തിയുണ്ടെന്ന് നിരീക്ഷിക്കപ്പെടുന്നു. 2006ല്‍ ഫലസ്തീനില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ മേല്‍കൈ നേടിയ ഹമാസ്, പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത് ഇസ്മയീല്‍ ഹനിയ്യയെ ആയിരുന്നു. പിന്നീട് ഫതഹുമായി ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ 2014ല്‍ അദ്ദേഹത്തെ മഹ്മൂദ് അബ്ബാസ് പുറത്താക്കുകയാണ് ചെയ്തത്. തുടര്‍ന്ന് ഹമാസും ഫതഹും നിരന്തരമായി ഏറ്റുമുട്ടി കൊണ്ടിരിക്കുകയാണ്. ഗസ്സ പൂര്‍ണമായും ഹമാസിന്‍്റെ അധീനതയിലാണുളളത്. പുതിയ സാഹചര്യത്തില്‍ ആഭ്യന്തര സംഘര്‍ഷം പൂര്‍ണമായി ഒഴിവാക്കി മുഖ്യ ലക്ഷ്യം നേടിയെടുക്കാന്‍ നേതാക്കള്‍ യോജിച്ച് ശ്രമിക്കണമെന്ന് സന്ദേശമാണ് ഖത്തര്‍ മുന്നോട്ട് വെച്ചത്. ചര്‍ച്ചയുടെ തുടക്കമാണ് കഴിഞ്ഞ ദിവസം ദോഹയില്‍ നടന്നതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ ഹബ്ദുറഹ്മാന്‍ ആല്‍ഥാനിയുടെ നേതൃത്വത്തിലാണ് നേതാക്കള്‍ പരസ്പരം സംഭാഷണം നടത്തിയത്.
ഫലസ്തീന്‍ സംഘടനകളുടെ യോജിപ്പ് ശ്രമത്തിന്‍്റെ ഭാഗമായി മഹ്മൂദ് അബ്ബാസ്, ഖാലിദ് മിശ്അല്‍, ഇസ്മയീല്‍ ഹനിയ്യ എന്നിവരുമായി ഒരുമിച്ചിരുന്ന് സംഭാഷണം നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് വിദേശകാര്യ മന്ത്രി തന്‍്റെ ട്വിറ്ററില്‍ കുറിച്ചു. സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമാണ് ഉള്ളതെന്നും അദ്ദേഹം ട്വിറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.