??.????. ?????

ഗൾഫ്​മാധ്യമം ‘ചിത്രവർഷങ്ങളി’ൽ  മനം നിറഞ്ഞ്​ ചിത്ര

ദോഹ: ‘ഗൾഫ്​മാധ്യമം’ ഖത്തറിൽ ഒരുക്കിയ ചിത്രവർഷങ്ങൾ സംഗീതപരിപാടിയിൽ മനം നിറഞ്ഞ്​ മലയാളത്തി​​​​​​െൻറ വാനമ്പാടി കെ.എസ്​. ചിത്ര. ചിത്രയുടെ 40 വർഷത്തെ സംഗീതജീവിതത്തിനുള്ള ആദരമായാണ്​ കഴിഞ്ഞ 29ാം തീയതി ദോഹ കൺവെൻഷൻ സ​​​​​െൻററിൽ ‘ചിത്രവർഷങ്ങൾ’ ഒരുക്കിയത്​. പരിപാടിയുടെ ആസൂത്രണവും ഭംഗിയും തന്നെ അത്​ഭുതപ്പെടുത്തിയെന്നും ത​​​​​​െൻറ ജീവിതത്തിൽ ആദ്യമായാണ്​ ഇത്തരത്തിൽ ഒരു പരിപാടിയിൽ പ​െങ്കടുക്കുന്നതെന്നും ത​​​​​​െൻറ ഒൗദ്യോഗിക ഫേസ്​ബുക്ക്​ പേജിലൂടെയാണ്​ കെ.എസ്​ ചിത്ര സന്തോഷം പങ്കിട്ടത്​. 

ഇംഗ്ലീഷിൽ എഴുതിയ കുറിപ്പിനോടൊപ്പം ചിത്രവർഷങ്ങളുടെ ​നിരവധി ഫോ​േട്ടാകളും ചിത്ര പങ്കുവെച്ചിട്ടുണ്ട്​. ഗൾഫ്​മാധ്യമത്തി​നും അണിയറ പ്രവർത്തകർക്കും ഹൃദയംഗമായ നന്ദി അറിയിക്കുന്നുവെന്ന്​ പറഞ്ഞാണ്​ പോസ്​റ്റ്​ തുടങ്ങുന്നത്​. താൻ സംഗീത ലോകത്ത്​ 40ാം വർഷത്തിലേക്ക്​ കടക്കുന്നതി​​​​​​െൻറ ആദരമായി ചിത്രവർഷങ്ങൾ ഒരുക്കിയതിന്​ ഗൾഫ്​മാധ്യമം ചീഫ്​എഡിറ്റർ വി​​.കെ. ഹംസ അബ്ബാസ്​, ജനറൽ മാനേജർ മാർക്കറ്റിങ്​ കെ. മുഹമ്മദ്​ റഫീഖ്​ എന്നിവരോട്​ ഒരുപാട്​ നന്ദിയുണ്ട്​. ഷോ സംഘടിപ്പിച്ചത്​ ഏറെ അധ്വാനം കൊണ്ടും സ്​നേഹം കൊണ്ടുമാണ്​. 40 കുട്ടികൾ തന്നെ റോസാപുഷ്​പം നൽകി വേദിയിലേക്ക്​ ആനയിച്ചത്​ ഏറെ ഹൃദയസ്​പർശിയായിരുന്നു.

പരിപാടിയിലെ പാട്ടുകൾ അണിയറ ശിൽപികൾ തെരഞ്ഞെടുത്തത്​ ഏറെ ചിന്തിച്ചിട്ടാണെന്ന്​ മനസിലാകും. ആദ്യമായാണ്​ ഒരു പരിപാടിയിൽ​ താൻ 36ഒാളം പാട്ടുകൾ പാടുന്നത്​. ഖത്തറിലെ മലയാളികളോട്​ പ്രത്യേക കടപ്പാടുണ്ട്​. പരിപാടിയുടെ അണിയറയിൽ പ്രവർത്തിച്ച എൻ.വി. അജിത്ത്​, കൂടെ പാടിയ കണ്ണൂർ ഷെരീഫ്​, വിധുപ്രതാപ്​, കെ.കെ. നിഷാദ്​, ജ്യോത്​സ്​ന, രൂപ രേവതി, ശ്രേയകുട്ടി എന്നിവരെയും കെ.എസ്​ ചിത്ര അഭിനന്ദിച്ചു. പരിപാടിയിൽ ഏറെ കൈയടി നേടിയ മനോജ്​ കെ. ജയൻ സംഗീതലോകത്ത്​ ഏറെ കഴിവുള്ള ആളാണെന്നും സംഗീതത്തെ കൂടുതൽ ഗൗരവത്തോടെ മനോജ്​ കാണണമെന്നും ചിത്ര ഫേസ്​ ബുക്കിൽ കുറിച്ചു.

Full View
Tags:    
News Summary - gulf madhyamam-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.