ദോഹ: ഖത്തറിനെ കൂടുതൽ സുന്ദരമാക്കുന്നതിനും ഹരിതാഭ വർധിപ്പിക്കാനുമായി മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം. ഇതിെൻറ ഭാഗമായി രാജ്യത്തെ പ്രധാന പാതകളിലുടനീളം പുൽത്തകിടികളും മരങ്ങളും നട്ടുപിടിപ്പിക്കുന്ന പ്രവൃത്തികൾക്ക് മന്ത്രാലയത്തിന് കീഴിലെ പബ്ലിക് പാർക്ക്സ് ഡിപ്പാർട്ട്മെൻറ് തുടക്കം കുറിച്ചു. രാജ്യത്തെ പാതകൾ കൂടുതൽ സുന്ദരമാക്കുന്നതിനും പച്ചപ്പ് വർധിപ്പിക്കുന്നതിനുമായുള്ള പദ്ധതികൾ ഉടൻ പൂർത്തിയാകുമെന്ന് പാർക്ക് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ മുഹമ്മദ് അലി അൽ ഖോരി പറഞ്ഞു.
പുതുതായി നിർമിച്ച ഇൻഡസ്ട്രിയൽ ഏരിയയിലെ ഹൈവേയിൽ നടക്കുന്ന ലാൻഡ്സ്കേപ്പ് പദ്ധതി സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുൽത്തകിടികൾ പാകിയും മരങ്ങളും ചെറു ചെടികളും നട്ടുവളർത്തിയും പൂന്തോട്ടങ്ങൾ നിർമ്മിച്ചും രാജ്യത്തെ പാതയോരങ്ങൾ സുന്ദരമാക്കുന്നതിന് പബ്ലിക് വർക്സ് അതോറിറ്റിയുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.പുതിയ പാർക്കുകൾ നിർമിക്കുന്നതുമായി ബന്ധപ്പെട്ടും മറ്റു അനുബന്ധ പദ്ധതികളും രണ്ട് മാസത്തിനകം പ്രഖ്യാപിക്കുമെന്നും അദ്ദേഹം സൂചന നൽകി. എല്ലാ മേഖലകളിലെയും പാർക്കുകൾ കൂടുതൽ വിപൂലീകരിക്കുന്നതിനും സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വകുപ്പിന് പദ്ധതിയുണ്ടെന്നും അൽഖോരി വ്യക്തമാക്കി. ശൈത്യകാലം പടിവാതിൽക്കലെത്തി നിൽക്കെ പാർക്കുകൾ കൂടുതൽ നേരം തുറന്നിടുന്നത് മന്ത്രാലയത്തിെൻറ പരിഗണനയിലുണ്ടെന്നും രാജ്യത്തെ ഒമ്പത് പാർക്കുകളിൽ സൗജന്യ വൈഫൈ നൽകുന്ന സംവിധാനം ഉടൻ പ്രാവർത്തികമാകുമെന്നും അൽഖോരി സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.