ദോഹ: ഉപരോധ കാലത്തെ ഖത്തർ സർക്കാരിെൻറ പ്രവർത്തനങ്ങളിൽ രാജ്യത്തെ 98 ശതമാനം പൗരൻമാരും സംതൃപ്തർ. പ്രതിസന്ധിയെ അതിജീവിച്ച് ഏറെ വർഷങ്ങൾ സർക്കാരിനു മുന്നോട്ടു പോകാനാകുമെന്ന് 88 ശതമാനം പേരും വിശ്വസിക്കുന്നുവെന്നും ഖത്തർ സർവകലാശാലയുടെ സർവേ റിപ്പോർട്ട്.
സർവകലാശാലയിലെ സോഷ്യൽ ആൻഡ് ഇക്കണോമിക് സർവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് (സെസ്രി) സർവേ നടത്തിയത്. ഖത്തറിെൻറ സാമ്പത്തിക സ്ഥിതിയെ രാജ്യത്തെ 80 ശതമാനത്തിലേറെ പൗരൻമാരും നല്ല രീതിയിലാണ് കാണുന്നത്.
ടെലിഫോൺ അഭിമുഖങ്ങളിലൂടെ 2017 നവംബറിലാണ് സർേവ നടത്തിയത്. 18 വയസിനു മുകളിലുള്ള 889 ഖത്തരി പൗരൻമാരാണ് സർവേയിൽ പങ്കെടുത്തത്. ഖത്തറിെൻറ വ്യാപാര, വാണിജ്യ രംഗം സംബന്ധിച്ച് 84ശതമാനം പേരും ശുഭ പ്രതീക്ഷയിലാണ്. 2016 ജനുവരിയിൽ നടത്തിയ സർവേയിൽ ഇത് 55 ശതമാനം മാത്രമായിരുന്നു. ഭാവിയിലെ വ്യാപാരത്തെ കുറിച്ചുള്ള പ്രതീക്ഷകൾ 96ശതമാനം പൗരൻമാർക്കും ഉപരോധത്തിന് ശേഷം വർധിക്കുകയാണ് ചെയ്തത്. മുമ്പ് ഇത് 72 ശതമാനം മാത്രമായിരുന്നു. 77 ശതമാനം ഖത്തരികളും നിക്ഷേപത്തിനു കൂടുതൽ അവസരങ്ങളുണ്ടെന്നു കരുതുന്നു.
34 ശതമാനം പുതിയ സംരംഭങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഉൽപ്പന്നങ്ങൾക്കു വില കൂടുതലല്ലെന്നാണ് 31ശതമാനം കരുതുന്നത്. അതേ സമയം, 27ശതമാനം പേർ സാധനങ്ങൾക്കു വില കൂടുതലാണെന്നു കരുതുന്നു. 33ശതമാനം പേരാകട്ടെ, ചില സാധനങ്ങൾക്കു വില കൂടുതലാണെങ്കിലും മറ്റു ചിലതിന് അങ്ങനെയല്ലെന്നും മറുപടി നൽകി. 88 ശതമാനം പേരും ഉൽപ്പന്നങ്ങൾ മികച്ച നിലവാരമുള്ളതാണെന്ന് കരുതുന്നു. 71ശതമാനം പേർ ഉൽപ്പന്നങ്ങൾ വിപണിയിൽ ആവശ്യമായ തോതിൽ ലഭ്യമാണെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.