‘ഗര്ഷോമിെൻറ വർത്തമാനങ്ങൾ’ഇ-മാഗസിെൻറ ഓൺലൈൻപ്രകാശന ചടങ്ങ്
ദോഹ: ഖത്തറിലെ വനിതകള്‍ക്ക് കോവിഡ് കാലത്ത് എഴുത്തിെൻറ അരങ്ങൊരുക്കി വിമന്‍ ഇന്ത്യ ഇ-മാഗസിന് 'ഗർഷോമിെൻറ വർത്തമാനങ്ങൾ'. ലോകവനിതദിനവുമായി ബന്ധപ്പെട്ടാണ് സ്ത്രീകള്‍തന്നെ അണിയിച്ചൊരുക്കി സ്ത്രീകളുടെ സൃഷ്ടികളുമായി ഇ-മാഗസിന് പുറത്തിറങ്ങിയത്.പ്രവാസ ജീവിതം, സാമൂഹിക വിഷയങ്ങൾ, കഥ, കവിത, ലേഖനങ്ങൾ, യാത്രാവിവരണങ്ങൾ, എഴുത്തനുഭവങ്ങൾ, ആരോഗ്യം, ചിത്രങ്ങൾ, ഫോട്ടോഗ്രഫി തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് മാഗസിൻ.
ഖത്തറിലെ എഴുത്തുകാരി ഷീല ടോമിയുടെ 'വല്ലി'എന്ന നോവലിലെ കഥാപാത്രങ്ങളെയും കഥാ സന്ദർഭങ്ങളെയും ആസ്പദമാക്കിയുള്ള അഭിമുഖവും ഭിന്നശേഷിയുമായി ജനിച്ച് ഒടുവിൽ മോട്ടിവേഷൻ സ്പീക്കർ ആയി വളർന്ന നൂർ ജലീലയുടെ അഭിമുഖവും ഉണ്ട്. പി. സുരേന്ദ്രെൻറയും ജയചന്ദ്രൻ മൊകേരിയുടേയും കുറിപ്പുകളും ഉണ്ട്. ഓൺലൈനിൽ നടന്ന ചടങ്ങിൽ സാഹിത്യകാരി ബി.എം. സുഹ്റ മാഗസിൻ പ്രകാശനം ചെയ്തു.സാഹിത്യരംഗത്ത് സ്ത്രീകൾക്ക് സ്വാതന്ത്ര്യം ആരും നീട്ടിെവച്ചു തരുന്നതല്ലെന്നും അതു പൊരുതി നേടിയെടുക്കണമെന്നും അവർ പറഞ്ഞു. അനുഭവങ്ങളും തിക്താനുഭവങ്ങളും നമ്മുടെ ഭാവനക്കൊത്ത് മിനഞ്ഞെടുക്കുമ്പോഴാണ് സാഹിത്യമായി മാറുന്നത്. മലയാളികൾ എന്നും നൊസ്റ്റാൾജിയ ഉള്ളവരാണ്. സ്വന്തം നാടിനെക്കുറിച്ച് പറയുന്നതിനു പകരം പ്രവാസികൾ അവർ താമസിക്കുന്ന ഇടങ്ങളുടെ കഥകൾ പറയണം. ഇതിലൂടെ പ്രവാസ കഥകളുടെ ഒരു ശാഖ തന്നെയുണ്ടാകണം. 1938 ൽ ഹലീമ ബീവി, സ്ത്രീകളെ മാത്രം അണിയറയിൽ പ്രവർത്തിപ്പിച്ച് 'മുസ്ലിം വനിത', 'ഭാരത ചന്ദ്രിക'എന്നീ മാസികകൾ നടത്തി. ഹലീമ ബീവിയുടെ പത്രാധിപത്യത്തിൽ ഇറങ്ങിയ പ്രസിദ്ധീകരണം അക്കാലത്തുതന്നെ സ്ത്രീകളുടെ ഉന്നമനത്തിനായുള്ള മുന്നേറ്റമായിരുെന്നന്നും ബി.എം. സുഹറ പറഞ്ഞു. മാഗസിൻ എഡിറ്റർ ത്വയ്യിബ അർഷദ് ഉള്ളടക്കം സംബന്ധിച്ച് സംസാരിച്ചു.
വിമൻ ഇന്ത്യ പ്രസിഡൻറ് നഹിയ ബീവി അധ്യക്ഷതവഹിച്ചു. പുരുഷനെക്കാൾ ക്ഷമയും സഹനശക്തിയും പ്രകൃത്യാതന്നെ നൽകപ്പെട്ട സ്ത്രീകൾക്ക് സമൂഹത്തിനുവേണ്ടി ഏറെ പ്രവർത്തിക്കാൻ സാധിക്കുമെന്ന് 'സ്ത്രീ സാമൂഹിക സാന്നിധ്യം'എന്ന വിഷയത്തിൽ സംസാരിച്ച ജമാ അത്തെ ഇസ്ലാമി കേരള സെക്രട്ടറി പി. റഹ്മാബി ടീച്ചർ പറഞ്ഞു.സാഹിത്യകാരൻ പി. സുരേന്ദ്രൻ, ജയചന്ദ്രൻ മൊകേരി, എഴുത്തുകാരി ഷീലാ ടോമി, സി.ഐ.സി പ്രസിഡൻറ് കെ.ടി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.
ലുലു അഹ്സന തയാറാക്കിയ ഹ്രസ്വവിഡിയോ പ്രദർശിപ്പിച്ചു. സീനത്ത് മുജീബ് പ്രാർഥന നടത്തി. ശർമി തൗഹീഖ് കവിത ആലപിച്ചു. ശാദിയാ ശരീഫ് പരിപാടി നിയന്ത്രിച്ചു. റൈഹാന അസ്ഹർ സ്വാഗതവും സറീന ബഷീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.