ജി.സി.സി അംഗരാജ്യങ്ങളുടെ യോഗത്തിനെത്തിയ നേതാക്കൾ
ദോഹ: ഖത്തറിന് പൂർണ ഐക്യദാർഢ്യവും സുരക്ഷയും സ്ഥിരതയും നിലനിർത്താൻ ആവശ്യമായ എല്ലാ പ്രവർത്തനങ്ങൾക്ക് പിന്തുണയും പ്രഖ്യാപിച്ച് ജി.സി.സി മന്ത്രിസഭ കൗൺസിൽ.ജി.സി.സി അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പങ്കെടുത്ത അസാധാരണ യോഗത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹ് യ അധ്യക്ഷനായിരുന്നു. ഖത്തറിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ അൽ ഉദൈദ് വ്യോമതാവളത്തെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ ആക്രമണം, മേഖലയിലെ പുതിയ സംഭവവികാസങ്ങൾ, മറ്റു വിഷയങ്ങളും ചർച്ച ചെയ്തു.
ഇറാൻ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിക്കുന്നതായി പ്രധാനമന്ത്രി ആവർത്തിച്ചു. ഇത് ഖത്തറിന്റെ പരമാധികാരത്തിനും ആകാശപരിധിയിലേക്കുമുള്ള കടന്നുകയറ്റവും ആഗോള നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെ ലംഘനലുമാണ്. ഖത്തർ സൂക്ഷ്മതയോടെ പ്രതികരിക്കുമെന്നും നല്ല അയൽബന്ധം, പ്രാദേശിക സുരക്ഷ തുടങ്ങിയ നയങ്ങൾ സുതാര്യമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇറാൻ ആക്രമണത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ച ജി.സി.സി അംഗരാജ്യങ്ങൾക്ക് പ്രധാനമന്ത്രി നന്ദിയും പ്രകടിപ്പിച്ചു. സാമൂഹിക വെല്ലുവിളികൾ നേരിടുന്നതിൽ ജി.സി.സിയുടെ ഐക്യദാർഢ്യം നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.